web analytics

ഡബ്ലിൻ- സ്ലൈഗോ റൂട്ടിൽ പോയ ഈ ട്രെയിനിൽ കഴിഞ്ഞ വെള്ളിയാഴ്ച യാത്ര ചെയ്തവർ സൂക്ഷിക്കുക..! ഗുരുതരമായ ഒരു രോഗം നിങ്ങളെ ബാധിച്ചേക്കാം:

അയർലണ്ടിൽ ഒരു പ്രത്യേക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് HSE. ഡബ്ലിനില്‍ നിന്നും സ്ലൈഗോയിലേയ്ക്ക് പോയ ഒരു ട്രെയിനിലെ യാത്രക്കാര്‍ക്കാണ് മുന്നറിയിപ്പ്.
കഴിഞ്ഞ വെള്ളിയാഴ്ച (മാര്‍ച്ച് 28) Dublin Connolly- Sligo റൂട്ടില്‍ പോയ Carriage D ട്രെയിനിലെ യാത്രക്കാരില്‍ ഒരാള്‍ക്ക് മീസില്‍സ് ഉണ്ടായിരുന്നതായി ബലമായ സംശയമുണ്ടെന്നും, 15 മിനിറ്റോ, അതിലധികമോ നേരം ഈ ട്രെയിനില്‍ യാത്ര ചെയ്ത എല്ലാവരും ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം.

ഡബ്ലിനില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ട് 5.05-നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഇതിൽ യാത്ര ചെയ്തവർ അടുത്ത 21 ദിവസക്കാലം, അതായത് ഏപ്രില്‍ 18 വരെ മീസില്‍സ് രോഗലക്ഷണങ്ങളുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കണം.

നിർദേശങ്ങൾ ഇങ്ങനെ:

മൂക്കൊലിപ്പ്, തുമ്മല്‍, കഫക്കെട്ട്, കണ്ണുകള്‍ക്ക് ചുവന്ന നിറമാകുക, പനി, തല, കഴുത്ത് മുതലായ സ്ഥലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ശേഷം ദേഹമാകെ പടരുന്ന ചുവന്ന തടിപ്പുകള്‍ (red rashes) മുതലായവ കണ്ടാൽ ഡോക്ടറെ സമീപിക്കണം.

ഈ ട്രെയിനില്‍ യാത്ര ചെയ്തവര്‍ പ്രതിരോധശേഷി കുറഞ്ഞവര്‍, ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുമായി ഒരു കാരണവശാലും സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല

യാത്രക്കാരില്‍ ആരെങ്കിലും മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിക്കണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img