തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ ‘തുമ്പ’ എത്തി
തിരുവനന്തരപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞതിഥി കൂടി എത്തി. ഇന്ന് ഉച്ചയോടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ലഭിച്ചത്.
തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ.
കുഞ്ഞ് നിലവില്‍ ആയമാരുടെ പരിചരണത്തിലാണ്. 2.8 കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവതിയാണ് എന്ന് അധികൃതർ പറഞ്ഞു. കുഞ്ഞിന് അവകാശികൾ ഉണ്ടെങ്കിൽ രണ്ടുമാസത്തിനകം അറിയിക്കണമെന്ന് സമിതി അറിയിച്ചു.
അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി; പേര് ‘സ്വതന്ത്ര’
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി കൂടിയെത്തി. തിരുവനന്തപുരത്ത് ഈ വര്‍ഷം ലഭിക്കുന്ന ഒമ്പതാമത്തെ കുഞ്ഞാണ് ഇത്.
രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ചതിനാല്‍ തന്നെ കുഞ്ഞിന് ‘സ്വതന്ത്ര’ എന്നാണ് പേരിട്ടിരിക്കുന്നത്.
ഏകദേശം ഒരാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ലഭിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പറഞ്ഞു.
2.8 കിലോ തൂക്കം വരുന്ന കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു.
കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
കുട്ടിയുടെ ദത്തെടുക്കല്‍ നടപടി ആരംഭിക്കേണ്ടതിനാല്‍ തന്നെ കുഞ്ഞിന്റെ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ രണ്ട് മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് അരുണ്‍ഗോപി അറിയിച്ചു.
ആലപ്പുഴയില്‍ നിന്ന് ലഭിച്ച നാലുകുട്ടികള്‍ ഉള്‍പ്പെടെ, 13 കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമ സമിതിയ്ക്ക് ഈ വര്‍ഷം പരിചരണയ്ക്കായി ലഭിച്ചത്. ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിച്ചത് തിരുവനന്തപുരത്താണ്.
ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി; ആൺകുഞ്ഞ് എത്തുന്നത് ആദ്യം
ആലപ്പുഴ: ആലപ്പുഴ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മതൊട്ടിലിൽ ഒരു അതിഥി കൂടി എത്തി. ജില്ലയിലെ അമ്മ തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ്.
ജൂൺ ഏഴിന് ഉച്ചയ്ക്ക് 1 .30 നാണ് 3കിലോ 115 ഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞ് എത്തിയത്. ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ആദ്യമായി എത്തിയ ആണ്‍കുഞ്ഞാണ്.
വൈദ്യപരിശോധനയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നം ഒന്നുമില്ലെങ്കിൽ ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിക്കുന്നതോടെ ശിശുക്ഷേമ സമിതിയുടെ ശിശുപരിചരണ കേന്ദ്രത്തിലേക്കു മാറ്റും.
അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. ആലപ്പുഴയിൽ ലഭിച്ച കുഞ്ഞ് ഇപ്പോള്‍ ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നീരിക്ഷണത്തിലാണ്.
Summary: On Thiruvonam day, a newborn was received at Ammathottil in Thiruvananthapuram. The four-day-old baby girl was handed over to the Child Welfare Committee this afternoon.