web analytics

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാനുമായുള്ള ചര്‍ച്ചാ അവകാശവാദം തള്ളപ്പെട്ടതോടെ ആഗോള എണ്ണവില വീണ്ടും കുതിച്ചുയർന്നു. ബ്രെന്‍ഡ് ക്രൂഡ് വില വീണ്ടും 100 ഡോളറിന് മുകളിൽ എത്തിയിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ ആഗോള എണ്ണവിലയിൽ വീണ്ടും വലിയ ഉയർച്ച. ഇറാനുമായി ചര്‍ച്ച നടത്തി യുദ്ധം അവസാനിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ നിഷേധിച്ചതോടെയാണ് എണ്ണവില വീണ്ടും കുതിച്ചുയർന്നത്.

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എണ്ണവിലയിൽ 15 ശതമാനം ഇടിവ് രേഖപ്പെടുത്തി, ബാരലിന് 100 ഡോളറിന് താഴെയെത്തിയിരുന്നു. എന്നാൽ ഇറാൻ ഈ അവകാശവാദം തള്ളിയതോടെ സംഘർഷം ഉടൻ അവസാനിക്കില്ലെന്ന ആശങ്ക വിപണിയിൽ ശക്തമായി. ഇതാണ് വില വീണ്ടും ഉയരാൻ കാരണമായത്.

നിലവിൽ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻറ് ക്രൂഡ് വില ബാരലിന് 103 ഡോളറിന് മുകളിലാണ്.

ഇന്നലെ ട്രംപ് പശ്ചിമേഷ്യയിലെ സംഘർഷം ശമിപ്പിക്കാൻ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ വൈദ്യുത നിലയങ്ങൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് ഒഴിവാക്കാൻ ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.

ഇറാനുമായി ഫലപ്രദമായ ചര്‍ച്ചകൾ ആരംഭിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നുവെങ്കിലും, ഇത് ഇറാൻ തള്ളിയതോടെ ഇന്ധന പ്രതിസന്ധി തുടരാനുള്ള സാധ്യതയാണ് ഉയരുന്നത്.

English Summary

Global oil prices surged again after Iran rejected US President Donald Trump’s claim about holding talks to end the conflict. Prices had dropped by 15% following Trump’s statement but rebounded as tensions remain unresolved. Brent crude has now crossed $103 per barrel, raising concerns about prolonged fuel instability.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img