web analytics

വിപണിയിൽ പിടിച്ചു നിൽക്കാൻ പണിപ്പെട്ട് വെളിച്ചെണ്ണ മില്ലുകൾ; പലതും അടച്ചുപൂട്ടലിലിന്റെ വക്കിൽ; കാരണമിതാണ്….

കൊപ്രയ്ക്ക് വില ഉയർന്നതോടെ വെളിച്ചെണ്ണയാട്ടി വിൽപ്പന നടത്തിയിരുന്ന മില്ലുടമകൾ നേരിടുന്നത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി. കുറഞ്ഞ വിലയ്ക്ക് വിലയ്ക്ക് വിപണിയിലെത്തുന്ന കുത്തക കമ്പനികളോട് മത്സരിക്കാൻ കഴിയാതെയാണ് വെളിച്ചെണ്ണ മില്ലുടമകൾ പ്രതിസന്ധി നേരിടുന്നത്. Oil mill owners are facing an unprecedented crisis

ഓണത്തിന് മുൻപ് വരെ കൊപ്രയ്ക്ക് കിലോയ്ക്ക് 112 രൂപയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പെട്ടെന്നു തന്നെ വില വർധിച്ച് 132 രൂപയായി. ഒരു കിലോ കൊപ്ര ആട്ടിയാൽ 600 മില്ലി വെളിച്ചെണ്ണയാണ് ശരാശരി ലഭിക്കുക.

230-240 രൂപയ്ക്കാണ് വിവിധയിടങ്ങളിൽ ഒരു ലിറ്റർ എണ്ണ വിൽക്കുക. എന്നാൽ തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന എണ്ണയ്ക്ക് ലിറ്ററിന് 10-15 രൂപ വിലക്കുറവുണ്ട്. അവിടെ തൊഴിലാളികളുടെ കൂലി ഉൾപ്പെടെ ഉത്പാദനച്ചെലവ് കുറവായതിനാലാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കഴിയുന്നത്.

ഇതോടെ ഉപഭോക്താക്കൾ പുറമെ നിന്ന് എത്തുന്ന എണ്ണ വാങ്ങാൻ തുടങ്ങി. ചെലവില്ലാതായതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ് പലയിടത്തും പ്രാദേശിക മില്ലുകൾ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img