web analytics

നടുറോഡിൽ റേസിങ്ങും, വാഹന സ്റ്റണ്ടും; യുഎയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

ഉമ്മുൽഖുവൈൻ : എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കുകയും , റേസിങ്ങും സ്റ്റണ്ടും നടത്തുകയും ചെയ്തതിന് നിരവധി വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പൊതു സുരക്ഷയെ അപകടകരമായി ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ തടയുന്നതിന്റെ ഭാ​ഗമായാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ അറിയിച്ചു.

ഇത്തരത്തിലുള്ള പ്രവൃത്തികൾ മറ്റു ഡ്രൈവർമാരെയും യാത്രക്കാരെയും അപകടത്തിലാക്കുമെന്നതിനാൽ റോ‍‍ഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാ​ഗം അധികൃതർ പറ‍ഞ്ഞു. അപകടങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും തടയുന്നതിന് എല്ലാ വാഹനമോടിക്കുന്നവരും ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

അനധികൃതമായി റോഡിലൂടെ മത്സരങ്ങളും സ്റ്റണ്ടുകളും നടത്തുന്നതിനെതിരെ കർശന നിയമ നടപടികൾ എടുക്കുമെന്നും വാഹനം കണ്ടുകെട്ടുന്നതിനോടൊപ്പം പിഴകൾ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. റോ‍ഡ് സുരക്ഷയെപ്പറ്റി ബോധവാന്മാരാക്കുന്നതിനായി പൊതുജനങ്ങൾക്ക് കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒപ്പം പതിവ് പട്രോളിങ്ങുകൾ ശക്തിപ്പെടുത്തുമെന്നും ഉമ്മുൽഖുവൈൻ പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img