web analytics

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൻ്റെ ഒക്യുപൻസി 98% ; കാലിയായി ഓടുന്നെന്ന കോൺഗ്രസ് വാദം പൊളിച്ചടുക്കി റെയിൽവേ മന്ത്രി

വന്ദേ ഭാരത് സ്‌പേസ് കാലിയായി ഓടുന്നെന്ന വാദം പൊളിച്ചടുക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ഭാരത് ട്രെയിനുകളുടെ ഒക്യുപ്പൻസി നിരക്ക് 98% ആണെന്ന് മന്ത്രിഅശ്വിനി വ്യാഴാഴ്ച പറഞ്ഞു. ഇത് 50% ആണെന്ന് ആരോപിച്ച കേരള കോൺഗ്രസ് നടത്തിയ പ്രസ്താവനയെ പാടെ തള്ളുന്നതാണ് പ്രസ്താവന. കോൺഗ്രസിൻ്റെ നുണക്കുമിളകൾ പൊട്ടിപ്പോകുന്ന സമയമാണിതെന്ന് വൈഷ്ണവ് ട്വീറ്റ് ചെയ്തു . മെയ് 7-ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഒക്യുപൻസി 98% ആണ്. 2024-25 സാമ്പത്തിക വർഷത്തിലെ ഒക്യുപൻസി 103% ആണ്. വന്ദേ ഭാരത് നിർത്തണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടോ? വൈഷ്ണവ് ചോദിച്ചു. സീറ്റും യാത്രക്കാരും തമ്മിലുള്ള അനുപാത നിരക്കുമായി ബന്ധപ്പെട്ടതാണ് ഒക്യുപെന്‍സി. യാത്രക്കാരുടെ ആകെ കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.

നിലവിൽ വന്ദേ ഭാരത് ട്രെയിനുകളുടെ 102 സർവീസുകളാണ് ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം നടത്തുന്നത്. ഈ വർഷം മാർച്ച് 31 വരെ രണ്ട് കോടി 15 ലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്തതിൽ നിന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ജനപ്രീതി അളക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ പറയുന്നു.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ ( ഐആർസിടിസി ) വെബ്‌സൈറ്റിൽ നിന്ന് റെയിൽവേയുടെ ബുക്കിംഗ് ഡാറ്റ വിശകലനം ചെയ്തതായി കേരള കോൺഗ്രസ് ബുധനാഴ്ച ആരോപണം ഉന്നയിച്ചിരുന്നു.
IRCTC ബുക്കിംഗ് ഡാറ്റയുടെ വിശകലനം വെളിപ്പെടുത്തുന്നത് വന്ദേ ഭാരതിൻ്റെ 50% ഓട്ടം ശൂന്യമായോ ഭാഗികമായോ നിറഞ്ഞ സീറ്റുകളിലോ ആണ് എന്നായിരുന്നു കോൺഗ്രസ്സിന്റെ വാദം.

Read also: വെള്ളം വേണ്ടവർ നേരത്തെ ശേഖരിച്ചുവച്ചോ: തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വെള്ളമെത്തില്ല

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img