web analytics

പ്രാകൃതം: പ്രസവ ശസ്ത്രക്രിയ നടത്തിയത് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ: ഭിന്നശേഷിക്കാരിയായ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം,ആശുപത്രിയിൽ സംഘർഷം

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ മൊബൈൽഫോൺ ടോർച്ച് ഉപയോഗിച്ച് സിസേറിയൻ നടത്തിയത് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് ആരോപണം. മുംബൈയിലെ സർക്കാർ ആശുപത്രിയായ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിലാണ് സംഭവം. ഭിന്നശേഷിക്കാരിയായ 26കാരി സഹിദൂൻ എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞും മരിച്ചു. ഓപ്പറേഷൻ തിയേറ്ററിൽ വൈദ്യുതി ഇല്ലായിരുന്നെന്നും ജനറേറ്റർ പ്രവർത്തിപ്പിച്ചില്ല എന്നും കുടുംബം ആരോപിക്കുന്നു. പിന്നീട് മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ ആരോപണം ഇങ്ങനെ :

യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 11 മാസമേ ആയിട്ടുള്ളൂ. സുഷമ സ്വരാജ് മറ്റേണിറ്റി ഹോമിലാണ് യുവതിയെ പ്രസവത്തിന് പ്രവേശിപ്പിച്ചത്. യുവതി പൂർണ്ണ ആരോഗ്യവതി ആയിരുന്നെന്നും പ്രസവത്തിനായി ഏപ്രിൽ 29ന് രാവിലെ ഏഴുമണിക്കാണ് ആശുപത്രിയിൽ എത്തിച്ചതന്നും ബന്ധുക്കൾ പറയുന്നു. പിന്നീട് എട്ടുമണിക്ക് ബന്ധുക്കൾ യുവതിയെ കാണാൻ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച അവസ്ഥയിലായിരുന്നു. ഉടൻ യുവതിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. തുടർന്ന് നടന്ന ശസ്ത്രക്രിയയുടെ വൈദ്യുതി നിലച്ചു. പിന്നീട് മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത് എന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിനിടെ കുട്ടി മരിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ബഹളം വെച്ചപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതായും പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: ഒന്നല്ല, രണ്ടല്ല, ഒരേ സൂപ്പർ മാർക്കറ്റിൽ നാല് തവണ മോഷണം: പുല്ലുപോലെ സിസിടിവിയുടെ മുന്നിലൂടെ ഇറങ്ങിപ്പോയി: കൊണ്ടുപോയത് ഷാമ്പുവും പെർഫ്യൂമുകളും, പയ്യന്നൂരിലെ കള്ളനെ ഇരുട്ടിൽ തപ്പി പോലീസ്

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

Related Articles

Popular Categories

spot_imgspot_img