web analytics

സിപിഎം സംസ്ഥാന സമിതിയിൽ ഇടം നേടിയ പട്ടിക വർഗത്തിൽ നിന്നുള്ള ആദ്യ നേതാവ്, ഇനി മന്ത്രി; യുവനേതാക്കളെ പിന്തള്ളി ചരിത്രം കുറിക്കാൻ ഓ ആർ കേളു

കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയാകും. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പാണ് കേളുവിന്‌ ലഭിക്കുക. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ് ഒ ആര്‍ കേളു. (K Radhakrishnan will replace OR Kelu in assembly)

പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ്, തരൂര്‍ എംഎല്‍എ പിപി സുമോദ്, കോങ്ങാട് എംഎല്‍എ ശാന്തകുമാരി തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉൾപ്പെട്ടിരുന്നു. എന്നാൽ പാർട്ടിയിലെ സീനിയർ എന്ന നിലയിൽ കേളുവിന് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം കെ രാധാകൃഷ്ണൻ വഹിച്ച എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ല. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യ വകുപ്പ് എംബി രാജേഷിനും നൽകാൻ തീരുമാനിച്ചതായാണ് സൂചന. യുഡിഎഫ് സർക്കാരിൽ പി കെ ജയലക്ഷ്മി മന്ത്രിയായ ശേഷം പട്ടിക വർ​ഗ വിഭാ​ഗത്തിൽ നിന്നും മന്ത്രിയാകുന്ന നേതാവാണ് കേളു.

Read More: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസ്; ആൺസുഹൃത്ത് മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ

Read More: കേസുകളുടെ നടത്തിപ്പിനോട് ഉദാസീനത; കോടതിയോട് അനാദരവ്; രൂക്ഷവിമർശനവുമായി ഹൈക്കോടതി

Read More: വിഷമദ്യ ദുരന്തത്തിൽ മരണ നിരക്ക് കുത്തനെ ഉയരുന്നു; 14 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; ഇതുവരെ 34 മരണം; സർക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img