web analytics

യു.കെയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഒരുങ്ങവേ കാന്‍സര്‍ പിടികൂടി; വെങ്ങോല സ്വദേശിയായ നഴ്സ് നോട്ടിങ്ഹാമിൽ അന്തരിച്ചു; അരുണിന്‍റെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് ശേഖരണവുമായി സന്നദ്ധ പ്രവർത്തകർ

നോട്ടിങ്ഹാം: പ്രവാസി മലയാളിയായ നഴ്‌സ് യുകെയിൽ അന്തരിച്ചു. നോട്ടിങ്ഹാമിൽ കുടുംബമായി താമസിച്ചിരുന്ന അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് (39) ആണ് മരിച്ചത്.

 വെള്ളിയാഴ്ച രാത്രി 11 മണിയോടെ നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 

കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു.  പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ അരുണ്‍ 2021 ലാണ് യുകെയിലെത്തിയത്. 

നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു ജീവിതം കരുപ്പിടിപ്പിക്കാൻ ഒരുങ്ങവേയാണ് കാന്‍സര്‍ ബാധിച്ചത്.  

രോഗം മൂര്‍ച്ഛിച്ചതിനാല്‍ ചികിത്സയുടെ ഭാഗമായി അരുണ്‍ ജോലിയില്‍ വിട്ടു നില്‍ക്കുകയായിരുന്നു. 

കഴിഞ്ഞ ആറു മാസമായി നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തിലാണ് ചികിത്സയിൽ തുടർന്നിരുന്നത്. 

അരുൺ രോഗബാധിതതായതോടെ ചെറിയ കുട്ടി ഉള്ളതിനാലും അരുണിന് മുഴുവന്‍ സമയ ശുശ്രൂഷ ആവശ്യമുള്ളതിനാലും ഭാര്യ ഷീനയ്ക്കും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു. 

ഭാര്യ ഷീന ഇടുക്കി ഉപ്പുതറ സ്വദേശി ആണ്. ആറുവയസ്സുകാരൻ ആരവ് ഏകമകനാണ്.

അരുണിന്‍റെ കുടുംബത്തെ സഹായിക്കാൻ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഫണ്ട് ശേഖരണം ആരംഭിച്ചു. 

സഹായിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇതോടൊപ്പമുള്ള ലിങ്കിൽ പ്രവേശിച്ച് തുകകൾ അയയ്ക്കാവുന്നതാണ്.

https://gofund.me/f89d47d3.

അരുണിന്‍റെ മരണ വിവരം അറിഞ്ഞപ്പോൾ മുതൽ തന്നെ സാന്ത്വനവും സഹായ സഹകരണങ്ങളുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളും കുടുംബത്തോട് ഒപ്പമുണ്ട്. 

സംസ്കാരം പിന്നീട്. എൻഎംസിഎ, മുദ്ര ആർട്സ് എന്നിവ അനുശോചനം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img