web analytics

ആദ്യം കോർപ്പറേറ്റ് ജോലി, പിന്നീട് സ്വന്തമായി പരസ്യ കമ്പനി, പിന്നെ അതും വേണ്ടെന്ന് വച്ച് തുടങ്ങിയത് പൂക്കച്ചവടം; കണ്ടവരും കേട്ടവരും മൂക്കത്ത് വിരൽ വച്ചു; ഇപ്പോൾ മാസ വരുമാനം 13 ലക്ഷം

മറ്റുള്ളവർക്ക് ഭ്രാന്ത് എന്ന് തോന്നിയാലും സ്വന്തം സ്വപ്നങ്ങളെ നഷ്ടപ്പെടുത്താതെ മുറുകെ പിടിക്കണം എന്ന് കാണിച്ചുതരുന്നതാണ് ഈ യുവതിയുടെ ജീവിതം.Now the monthly income is 13 lakhs

ജോലിയിൽ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് തനിക്ക് ഒരു മാറ്റം വേണമെന്ന തീവ്രമായ ആഗ്രഹം ഹിൻ്റ്‌സെയിൽ അനുഭവപ്പെട്ടു തുടങ്ങിയത്. അങ്ങനെ അവർ കഴിഞ്ഞ ഓഗസ്റ്റിൽ പൂക്കളുടെ വിപണനം ലക്ഷ്യമിട്ടുകൊണ്ട് സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു.

ജോലി ഉപേക്ഷിച്ച് പൂക്കച്ചവടം തുടങ്ങിയ ഹിൻ്റ്സെയെ പലരും പരിഹസിച്ചെങ്കിലും ഇന്ന് പരിഹസിച്ചവർക്കെല്ലാം അസൂയ തോന്നിപ്പിക്കും വിധമുള്ള വളർച്ചയാണ് യുവതി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞമാസം 13 ലക്ഷം രൂപയാണ് ഹിൻ്റ്‌സെ നേടിയത്.

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പൂക്കട തുടങ്ങിയ യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കൻ സ്വദേശിനിയായ വിയന്ന ഹിൻ്റ്സെ എന്ന യുവതിയാണ് പൂക്കച്ചവടത്തിലൂടെ പ്രതിമാസം ലക്ഷങ്ങൾ സമ്പാ​​ദിക്കുന്നത്.

ഇരുപത്തൊൻപതുകാരിയായ ​​ഹിന്റ്സെയുടെ ഇപ്പോഴത്തെ പ്രതിമാസ വരുമാനം 13 ലക്ഷം രൂപയാണ്. മൂന്നുവർഷത്തോളം കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയും പിന്നീട് സ്വന്തമായി പരസ്യ സ്ഥാപനം ആരംഭിക്കുകയും ചെയ്ത ശേഷമാണ് ഹിന്റ്സെ പൂക്കച്ചവടത്തിലേക്ക് തിരിഞ്ഞത്.

2017 -ൽ സിറാക്കൂസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, ന്യൂയോർക്ക് സിറ്റിയിൽ പരസ്യ മേഖലയുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 2020 -ഓടെ, അന്ന് 24 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഹിൻ്റ്‌സെ സ്വന്തം ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ആരംഭിച്ചു.

എന്നാൽ, ജീവിതത്തിൽ വല്ലാതെ വിരസതയും മടുപ്പും തോന്നിത്തുടങ്ങിയപ്പോൾ അവൾ ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടി. അവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആളുകളുമായി കൂടുതൽ അടുത്തിടപഴകാൻ സാധിക്കുന്ന ഒരു ജോലി ചെയ്യുന്നത് തൻറെ മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കുമെന്ന് ഹിൻ്റ്‌സെ തിരിച്ചറിഞ്ഞത്.

അങ്ങനെ ഒരു പഴയ പിക്കപ്പ് ട്രക്ക് സ്വന്തമാക്കാൻ അവൾ തീരുമാനിക്കുകയും അത് ഒരു ഫ്ലവർ ട്രക്ക് ആക്കി മാറ്റി പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു. പരസ്യത്തിലെയും സോഷ്യൽ മീഡിയയിലെയും മുൻകാല പരിചയം പ്രയോജനപ്പെടുത്തി ബിസിനസ്സിൽ അവൾ വളർച്ച പ്രാപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

Other news

മൂന്നുലക്ഷം രൂപയുടെ 100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി

100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി കോവളം ലൈറ്റ്ഹൗസ് ബീച്ച്...

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും...

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

Related Articles

Popular Categories

spot_imgspot_img