web analytics

മഴയില്ല, ഡാമുകളിൽ വെള്ളവുമില്ല; ബിൽ കുടിശ്ശികയാണെങ്കിൽ വാനോളം; വായ്പ എടുക്കമെന്നുവെച്ചാൽ അതിന് റിസർവ് ബാങ്കിന്റെ വിലക്കും; സർക്കാർ തരാനുള്ള കുടിശ്ശിക തന്നു തീർത്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സർക്കാർ തരാനുള്ള കുടിശ്ശിക തന്നു തീർത്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങുമെന്ന് കെഎസ്ഇബി. ഇതു സംബന്ധിച്ച് കെഎസ്ഇബി സംസ്ഥാന സർക്കാരിന് കത്ത് നൽകി. മുൻകൂർ പണമടച്ച് വൈദ്യുതി വാങ്ങിയില്ലെങ്കിൽ ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയത്.

വൈദ്യുതി ബിൽ കുടിശ്ശിക വർദ്ധിച്ചതും തുടർച്ചയായ നഷ്ടവുമാണ് കെഎസ്ഇബിയ്‌ക്ക് വായ്പ ലഭിക്കാത്തതിന്റെ പ്രധാനകാരണം. റിസർവ് ബാങ്ക് വിലക്കിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയിലാണ് നിലവിൽ കെഎസ്ഇബിയും. ഇനി വായ്പ കിട്ടിയാൽ തന്നെ ഇതിന് ഭീമമായ പലിശ നൽകേണ്ടതായി വരും.

ഇത് സംബന്ധിച്ച്പരീക്ഷാ കാലമായതിനാൽ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് വൈദ്യുത ബോർഡ്.
മഴ കുറഞ്ഞത് ഡാമുകളിലെ വെള്ളത്തിന്റെ അളവിനെയും പ്രതികൂലമായി ബാധിച്ചു. ദീർഘകാല കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി ലഭ്യമാകില്ല എന്നതും വെല്ലുവിളിയാണ്. എന്നാൽ ഓപ്പൺ സോഴ്‌സുകളിൽ നിന്നും വൈദ്യുതി വാങ്ങാമെന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും ഇതിന് മുൻകൂർ പണം നൽകേണ്ടി വരും. കോടികൾ ചിലവഴിക്കേണ്ടി വരുമെന്നതിനാൽ ഇത് നടക്കില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ തന്നെ ബോർഡിന് വായ്പയും ലഭ്യമല്ല.

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img