web analytics

കളിക്കാനാളില്ല; ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിനു സപ്പോർട്ടിങ് സ്റ്റാഫിനെ കളത്തിലിറക്കേണ്ട ഗതികേടിൽ ഓസ്‌ട്രേലിയൻ ടീം

ട്വന്റി20 ലോകകപ്പിനും മുന്നോടിയായുള്ള സന്നാഹ മത്സരത്തിന് കളിക്കാൻ ഓസ്ട്രേലിയൻ ടീമിൽ ആളില്ല. നാളെ നമിബിയക്കെതിരെയും വെള്ളിയാഴ്ച വെസ്റ്റിൻഡീസിന് എതിരെയും നടക്കുന്ന സന്നാഹ മത്സരങ്ങളിൽ ഇതോടെ സപ്പോർട്ടിംഗ് സ്റ്റാഫിനെ ഇറക്കി കളി നടത്താനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഐപിഎൽ കഴിഞ്ഞു മടങ്ങിയെത്തുന്ന താരങ്ങൾ ടീമിനൊപ്പം ചേരാൻ വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഐപിഎൽ ഫൈനൽ കളിച്ച കൊൽക്കത്ത ഹൈദരാബാദ് ടീമുകളിലെ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നിവരും ബംഗളുരുവിലെ കാമറൂൺ, ഗ്രീൻ മാക്സ്വെൽ എന്നിവരും ഈയാഴ്ച അവസാനത്തോടെ മാത്രമേ ടീമിനൊപ്പം ചേരു. പേശി വലിവ് കാരണം ക്യാപ്റ്റൻ മിച്ചൽ മാർഷിനും ആദ്യ മത്സരം കളിക്കാൻ കഴിഞ്ഞേക്കില്ല. ഇതോടെയാണ് മുൻ രാജ്യാന്തര താരങ്ങളും ഇപ്പോൾ ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫിൽ ഉള്ളവരുമായ ബ്രാഡ് ഹോജ്, ജോർജ് ബെയിലി തുടങ്ങിയവരെ സന്നാഹ മത്സരത്തിന് ഇറക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.

Read also: പാട്ടിന്റെ വാരിയറിയില്ലേ, എങ്കിൽ മൂളിയാൽ മതി; പാട്ട് കിട്ടും! പുതിയ ഫീച്ചറുമായി യൂട്യൂബ്

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img