തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ തങ്കരാജ്-അശ്വതി ദമ്പതികളുടെ മകന്‍ വൈഷ്ണവ് ടി. രാജ് (14) ആണ് മരിച്ചത്. കടയ്ക്കാവൂര്‍ എസ്എസ്പിബിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഷ്ണവ്.
എന്നാൽ കഴിഞ്ഞ ദിവസം ക്ലാസ് ഇല്ലാതിരുന്നിട്ടും വൈഷ്ണവ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളില്‍ പോയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വൈകുന്നേരം ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന തങ്കരാജന്‍ ഭാര്യ അശ്വതിയേയും കൂട്ടി വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയിരുന്നു. ഇരുവരും മടങ്ങി വന്നപ്പോളാണ് വീടിനുള്ളില്‍ മകനെ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്.