web analytics

29-ാം വയസിൽ നിക്കോളാസ് പുരാൻ്റെ വിരമിക്കൽ പ്രഖ്യാപനം; അമ്പരന്ന് കായിക ലോകം

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാൻ്റെ വിരമിക്കൽ പ്രഖ്യാപനം. 29-ാം വയസിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി20 റണ്‍സും മത്സരങ്ങള്‍ കളിച്ചതിന്റെയും റെക്കോര്‍ഡ് സ്വന്തമാക്കിയ ഇടംകൈയ്യന്‍ ബാറ്ററാണ്. വൈകാരികമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തീരുമാനം ലോകത്തെ അറിയിച്ചത്.

ഏറെ ബുദ്ധിമുട്ടി എടുത്ത തീരുമാനമാണിത്. തീരുമാനം എടുക്കുന്നതിന് മുന്‍പ് ഏറെനേരം ആലോചിച്ചതായും നിക്കോളാസ് പുരാൻ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് നിക്കോളാസ് പുരാൻ. 61 ടി20കളും 106 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളിലുമായി 4000ലധികം റണ്‍സ് നേടുകയും ചെയ്ത ശേഷമാണ് പുരാന്‍ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയിലേക്ക് തന്നെ പരിഗണിക്കരുതെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാന്‍ പോകുന്ന ടി20 ലോകകപ്പിന് എട്ടുമാസം മാത്രം ശേഷിക്കേ പുരാന്റെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്.

106 ടി20 മത്സരങ്ങളില്‍ നിന്ന് പുരാന്‍ 2,275 റണ്‍സ് ആകെനേടിയിട്ടുണ്ട്. മികച്ച സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിന് ഉള്ളത്. 61 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. മൂന്ന് സെഞ്ച്വറികള്‍ നേടി. 2019 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img