web analytics

ദിർഹം പഴയ ദിർഹമല്ല; അടിമുടി മാറ്റം

ദുബായ്: അടിമുടി രൂപം മാറ്റി പുത്തൻ രൂപത്തിൽ ദിർഹം.  യുഎഇ സെൻട്രൽ ബാങ്കാണ് ദിർഹത്തിൻ്റെ പുതിയ ചിഹ്നം പുറത്തിറക്കിയത്. 

യുഎഇ ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ചിഹ്നം രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഇം​ഗ്ലീഷ് അക്ഷരമായ ഡിയിൽ നിന്നാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. 

‘ഡി’ അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുണ്ട്. ​ഈ വരകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ ആണ് പ്രതിഫലിപ്പിക്കുന്നത്. ഇനി അച്ചടിക്കുന്ന പോകുന്ന ദിർഹത്തിൽ ഡിജിറ്റൽ രൂപങ്ങളിൽ പുതിയ ചിഹ്നം സ്ഥാനം പിടിക്കും.

ആ​ഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് പുതിയ ചിഹ്നം പുറത്തിറക്കിയതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. 

രാജ്യത്തെ സാമ്പത്തിക സ്ഥിരത വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് യുഎഇ ദിർഹത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്ന രണ്ട് രേഖകൾ അടങ്ങുന്നതാണ് പുതിയ ചിഹ്നമെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു. 

1973 മേയിലാണ് യുഎഇ ദിർഹം അവതരിപ്പിക്കുന്നത്. ആ​ഗോള സാമ്പത്തിക രം​ഗത്ത് യുഎഇയെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകമായി പിന്നീട് ദിർഹം മാറി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img