web analytics

ഹിമാലയത്തിൽ പുതിയ പാമ്പുകളെ കണ്ടെത്തി; പേര് ലിയോനാർഡോ ഡികാപ്രിയോ !

ഹിമാലയത്തിൽ പുതിയ ഇനം പാമ്പുകളെ കണ്ടെത്തി ​ഗവേഷകർ. ഇതിനു നൽകിയിരിക്കുന്ന പേരാണ് രസകരം. ഹോളിവുഡ് നടനും നിർമ്മാതാവുമായ ലിയനാർഡോ ഡികാപ്രിയോയുടെ പേരാണ് പുതിയ ഇനം പാമ്പുകൾക്ക് നൽകിയിരിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം. New snakes discovered in Himalayas; The name is Leonardo DiCaprio.

മലിനീകരണത്തിലൂടെയുള്ള മനുഷ്യൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ, ആഗോള കാലാവസ്ഥാ വ്യതിയാനം, എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവും പരിസ്ഥിതി പ്രവർത്തകനുമായ ലിയോനാർഡോ ഡികാപ്രിയോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിൻ്റെ പേര് പാമ്പിന് നൽകിയിരിക്കുന്നത്.

ഇന്ത്യയിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പാമ്പുകളെ കുറിച്ചുള്ള പഠനത്തിൽ 2020ലാണ് ഇന്ത്യ, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷക സംഘം ഈ പുതിയ ഇനം പാമ്പിനെ കണ്ടെത്തിയത്.

പിന്നീട് ഇവർ ഈ പാമ്പിന് ‘ആൻഗ്യുകുലസ് ഡികാപ്രിയോയ്’ എന്ന് പേരിടുകയായിരുന്നു. ലാറ്റിൻ ഭാഷയിൽ ‘ചെറിയ പാമ്പ്’ എന്നർത്ഥം വരുന്ന ‘ആൻഗ്യുകുലസ്’ എന്ന ഇനമായാണ് ഗവേഷകർ പുതിയ സ്പീഷീസുകളെ തരംതിരിച്ചത്.

സീഷൻ എ മിർസ, വീരേന്ദർ കെ ഭരദ്വാജ്, സൗനക് പാൽ, ഗെർനോട്ട് വോഗൽ, പാട്രിക് ഡി കാംബെൽ, ഹർഷിൽ പട്ടേൽ എന്നിവർ അടങ്ങുന്ന സംഘമാണ് ​ഗവേഷണം നടത്തിയത്.

ഈ പാമ്പുകളെക്കുറിച്ചുള്ള പഠനവും അവയുടെ ഡിഎൻഎ വിശകലനവും മറ്റ് പാമ്പുകളുമായുള്ള താരതമ്യവുമാണ് പുതിയ ഇനത്തെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

പുതിയ ഇനം പാമ്പുകളുടെ പ്രത്യേകത അത് ചെറുതാണങ്കിലും ഡസൻ കണക്കിന് പല്ലുകളാണ് ഉള്ളത്. ഇവയ്ക്ക് ഏകദേശം 22 ഇഞ്ച് വരെ നീളമുണ്ടാകുമെന്നാണ് കണക്ക്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിലാണ് ഇവ ജീവിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ലോക ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച” അടുത്തുതന്നെ…! മുന്നറിയിപ്പ് നൽകി പ്രശസ്ത സാമ്പത്തിക എഴുത്തുകാരൻ

ഏറ്റവും വലിയ സാമ്പത്തിക തകർച്ച മുന്നറിയിപ്പ് നൽകി സാമ്പത്തിക എഴുത്തുകാരൻ“ലോക ചരിത്രത്തിലെ...

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ; പിന്നാലെ ക്രൂരബലാൽസംഗം

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ്...

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു എടപ്പാൾ...

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ....

പിണറായി പോലീസ് വിയര്‍ക്കും

പിണറായി പോലീസ് വിയര്‍ക്കും പേരാമ്പ്രയില്‍ പോലീസ് മര്‍ദനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി...

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും തിരുവനന്തപുരം: കന്യാകുമാരി തീരത്തെ ചക്രവാതച്ചുഴിയെ...

Related Articles

Popular Categories

spot_imgspot_img