യു.എ.ഇ.യ്ക്കും ഒമാനുമിടയിൽ 27 – മുതൽ പുതിയ സ് സർവീസ് ആരംഭിയ്ക്കും. ഒമാൻ ദേശീയ ഗതാഗത കമ്പനിയായ എം.സ്വലാത്ത് ഷാർജ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് ആതോറിറ്റിയുമായി ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിൽ നിന്നും രണ്ടുവീതം ട്രിപ്പുകളാണ് ഇങ്ങിനെ നടത്തുക. രാവിലെ 6.30 ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്നും ആദ്യ സർവീസ് ആരംഭിച്ച് 2.30 ന്അസൈബ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് ഷാർജയിൽ നിന്നും വൈകീട്ട് നാലിന് പുറപ്പെട്ട് രാത്രി 11.50 ന് മസ്‌ക്കറ്റിലെത്തും.
ഇതേസമയംതന്നെ ഒമാനിൽ നിന്നും രാവിലെ 6.30 ന് ആരംഭിയ്ക്കുന്ന സർവീസ് 3.40 ന് ഷാർജയിലെത്തും രണ്ടാമത്തെ സർവീസ് മസ്‌ക്കറ്റിൽ നിന്നും വൈകീട്ട് നാലിന് പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെ 1.10 ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലെത്തും. വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ വൻ കുതിച്ചുചാട്ടത്തിന് പുതിയ ബസ് സർവീസ് സാധ്യതയൊരുക്കും. ഇരു രാജ്യങ്ങളുടേയും വിനോദ സഞ്ചാര മേഖലകൾ ഉൾപ്പെടെ ബന്ധിപ്പിക്കുന്ന കരാറുകളും അടുത്തിടെ രൂപവത്കരിച്ചിരുന്നു.









