web analytics

‘മൈ*#*# ഡിയര്‍ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’; ഫ്ളക്സ് ബോര്‍ഡുമായി എസ്എഫ്ഐ; നശിപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടന്ന വാര്‍ത്താമ്മേളനത്തിനിടയിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അസഭ്യ പ്രയോഗം നടത്തിയ സംഭവത്തിൽ പരിഹാസവുമായി എസ്എഫ്ഐ. ‘മൈ*#*# ഡിയര്‍ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’ എന്ന വാക്കുകൾക്കൊപ്പം രണ്ട് നേതാക്കളുടെയും ചിത്രവും സഹിതമാണ് ബോർഡ് സ്ഥാപിച്ചത്. പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ ആണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് അല്പസമയത്തിനകം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത് നശിപ്പിച്ചു.

വി.ഡി സതീശൻ എത്താൻ വൈകിയതോടെ കെ.സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് തന്‍റെ അതൃപ്തി അറിയിച്ചതിനിടയില്‍ അസഭ്യപദ പ്രയോഗം നടത്തിയതാണ് വിവാദമായത്. മാധ്യമങ്ങളിലൂടെ ഈ രംഗം വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം നിറഞ്ഞു. ഇതോടെ ഇതിനെ ന്യായീകരിച്ച് ഇരു നേതാക്കളും രംഗത്തെത്തി. കെ. സുധാകരനുമായി ജ്യേഷ്ഠാനുജ ബന്ധത്തിനപ്പുറം സുഹൃദ് ബന്ധമാണുള്ളതെന്നും ‘ഇവന്‍ എവിടെ പോയി കിടക്കുന്നു’വെന്ന് തന്നോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.

സതീശനും ഞാനും ജ്യേഷ്ഠാനുജന്മാരെ പോലെയാണെന്നും മാധ്യമങ്ങൾ ആണ് വിവാദം ഉണ്ടാക്കിയതെന്നും അവര്‍ മാപ്പുപറയണമെന്നും കെ.സുധാകരന്‍ പറഞ്ഞു. ‘ഞാന്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആയ ആളാണ്. എനിക്ക് ആരോടും കുശുമ്പും ഇല്ല,വളഞ്ഞ ബുദ്ധിയും ഇല്ല. ഇങ്ങനെയൊരു പ്രചരണ നടത്തിയത് ശരിയല്ല, യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യമാണത്.പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവും ഇല്ല. മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്ന് തോന്നി
അതെ പറഞ്ഞിട്ടുള്ളൂ. ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ല. സുധാകരൻ കൂട്ടിച്ചേർത്തു.

Read Also: ‘സതീശനും ഞാനും ജ്യേഷ്ഠാനുജന്മാരെ പോലെ, വിവാദമുണ്ടാക്കിയത് മാധ്യമങ്ങൾ, മാപ്പുപറയണം’: കെ.സുധാകരന്‍

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

Related Articles

Popular Categories

spot_imgspot_img