‘അപേക്ഷ കൊടുത്ത്, തിരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെ നാണം കെട്ട് ജീവിക്കാനാണോ’ ? നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ​ഗവേഷകർ നരകയാതനയിൽ

ഏറെ കൊട്ടിഘോഷിച്ച് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്. എന്നാൽ തേയിലയോ പഞ്ചസാരയോ പോലും വാങ്ങാൻ ലോൺ എടുക്കേണ്ട ​ഗതികേടിലാണ് ഞങ്ങളിൽ പലരും എന്ന് ഗവേഷകർ പറയുന്നു. (Navakerala post doctoral fellowship researchers in hell)

തങ്ങൾ കടക്കെണിയിലാണന്നും ജീവിക്കാൻ വഴിയില്ലെന്നും മുഖ്യമന്ത്രിയുടെ പേരിലുള്ള നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ച യുവ ​ഗവേഷകർ പറയുന്നു. കഴിഞ്ഞ നാല് മാസമായി ഫെല്ലോഷിപ്പ് തുക ലഭിക്കാതെ വന്നതോടെയാണ് ഇവർ ദുരിതത്തിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേരിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫെല്ലോഷിപ്പെന്ന അവകാശവാദത്തോടെയാണ് ഫെല്ലോഷിപ്പ് ആരംഭിച്ചത്.

ഫെല്ലോഷിപ്പ് തുക ഇത്തരത്തിൽ സ്ഥിരമായി മുടങ്ങുന്നതോടെ പലരിൽ നിന്നും കടംവാങ്ങിയും ദിവസക്കൂലിക്ക് ജോലിക്കുപോയും ലോണെടുത്തും കുടുംബം പോറ്റേണ്ടുന്ന ​ഗതികേടിലാണ് പല ​ഗവേഷകരും. ആദ്യബാച്ചിന്റെ ആരംഭകാലം മുതൽ ​ഗവേഷകർക്ക് കൃത്യമായി ഫെല്ലോഷിപ്പ് തുക നൽകിയിട്ടില്ലെന്നാണ് ആരോപണം. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് പലപ്പോഴും ഫെല്ലോഷിപ്പ് തുക ലഭിക്കുന്നത്.

വികസന പദ്ധതികൾക്ക് സഹായകമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നൽകുന്നത്. പ്രതിമാസം 50,000 മുതൽ രണ്ടുലക്ഷം രൂപവരെ രണ്ടുവർഷത്തേക്ക്‌ ലഭിക്കും. രണ്ടുവർഷമാണ് ​ഗവേഷണ കാലാവധി.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

Related Articles

Popular Categories

spot_imgspot_img