web analytics

ആലപ്പുഴ മങ്കൊമ്പിൽ നാലുകെട്ട് തീപിടിച്ചു നശിച്ചു; നശിച്ചത് പൂർണമായും തടിയിൽ നിർമ്മിച്ച് നാലുകെട്ട്; ആളപായമില്ല

ആലപ്പുഴ മങ്കൊമ്പിൽ നാലുകെട്ട് തീപിടിച്ചു നശിച്ചു. തടിയിൽ നിർമ്മിച്ച പഴയ നാലുകെട്ട് വീടാണ് കത്തിയത്. വീടിന്റെ പകുതിയോളം ഭാഗം കത്തി നശിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ പടിഞ്ഞാറെ കൊട്ടാരം വീട്ടിൽ സുബ്രഹ്മണ്യ അയ്യറുടെ വീടാണ് കത്തിയത്.

ചൊവ്വാ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
വീട്ടിൽ താമസിച്ചിരുന്നവർ അപകടം കൂടാതെ രക്ഷപ്പെട്ടു. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ പൂർണമായി അണച്ചത്.

എന്നാൽ, അതിനു മുന്നേ തീ പടരുന്നത് തടയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയതിനാൽ വീട് പൂർണമായി കത്തി നശിച്ചില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img