web analytics

ഇതെന്താണ് “ബ്രോ”, ഇല്ലാത്ത യോഗങ്ങൾ കാണിച്ച് ‘ഓൺ ഡ്യൂട്ടി’ എടുക്കും; മാസത്തിൽ പത്തുദിവസംപോലും ഓഫീസിലെത്തില്ല; എൻ. പ്രശാന്തിനെതിരേ ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ഐ.എ.എസ് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന് ഉൾ‌പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളുമായി അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ റിപ്പോർട്ട്.

ഒരുവർഷത്തെ ഹാജർകണക്കുസഹിതമാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സെക്രട്ടേറിയറ്റിലെ ഓഫീസിൽ പലദിവസങ്ങളിലും പ്രശാന്ത് ഉണ്ടാകാറില്ല.

ഇല്ലാത്ത യോഗങ്ങൾ കാണിച്ച് ‘ഓൺ ഡ്യൂട്ടി’ എടുക്കുന്നതായിരുന്നു പ്രശാന്തിന്റെ ശീലം. മാസത്തിൽ പത്തുദിവസംപോലും ഓഫീസിലെത്താത്ത സ്ഥിതിയുണ്ടായിരുന്നെന്നും മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിലുണ്ട്.

പ്രശാന്ത്, പട്ടികവിഭാഗ പദ്ധതി നിർവഹണത്തിനുള്ള ‘ഉന്നതി’യുടെ സി.ഇ.ഒ. ആയിരിക്കെ സുപ്രധാന ഫയലുകൾ കാണാതായെന്ന വിവരം മറ്റൊരു റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ‌

പലമാസങ്ങളിലും പത്തിൽത്താഴെയാണ് ഹാജർ. മറ്റുദിവസങ്ങൾ ‘ഉന്നതി’യുടെ ഡ്യൂട്ടിയായാണ് കാണിച്ചത്. കണ്ണൂർ, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് ‘ഓൺഡ്യൂട്ടി’ അപേക്ഷ. എന്നാൽ, ഈ ദിവസങ്ങളിൽ അത്തരം യോഗം നടന്നില്ലെന്നതിന്റെ ഫീൽഡ് റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകി.

അവധിദിവസങ്ങളിൽ ജോലിചെയ്തു എന്നുകാണിച്ച് മറ്റൊരുദിവസം അവധിയെടുക്കുന്ന രീതിയും പ്രശാന്തിനുണ്ട്. സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ അവധിക്ക് അർഹതയില്ല.

വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറി അറിയാതെ പ്രശാന്ത് ഫയലുകൾ നേരിട്ട് ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും നൽകും. പലഫയലുകളിലും അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നുകാണിച്ച് സ്വന്തംനിലയിൽ ഒപ്പുവെക്കും. യോഗങ്ങളിൽ പങ്കെടുക്കാൻ നിർദേശിച്ചാലും അനുസരിക്കാറില്ല.

ലോകകേരള സഭയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഇത്തരം യോഗങ്ങളിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് പങ്കെടുക്കാറില്ലല്ലോയെന്ന ധിക്കാരംനിറഞ്ഞ മറുപടിയാണ് പ്രശാന്ത് നൽകിയത്.

മറ്റുവകുപ്പുകളുടെ യോഗത്തിൽ തനിക്ക് നേരിട്ട് പങ്കെടുക്കേണ്ടതിനാലാണ്‌ എസ്.സി.-എസ്.ടി. വകുപ്പ് യോഗത്തിലേക്ക് സ്‌പെഷ്യൽ സെക്രട്ടറിയായ പ്രശാന്തിനെ ചുമതലപ്പെടുത്തിയതെന്ന വിശദീകരണമാണ് റിപ്പോർട്ടിൽ‍ ജയതിലക് ഇതിനു നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; ‘മിസ് ക്വീൻ കേരള 2026’ കിരീടം നിധിക സോനു അഗസ്റ്റിന്! 

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; 'മിസ് ക്വീൻ കേരള 2026' കിരീടം നിധിക...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

Related Articles

Popular Categories

spot_imgspot_img