web analytics

എകെജി സെന്ററിന് കാവിനിറമാണെന്ന് കളിയാക്കിയവർ എവിടെ? ലീഗിന്റെ ആസ്ഥാന മന്ദിരം എങ്ങനെ കാവിനിറമായി?

എകെജി സെന്ററിന് കാവിനിറമാണെന്ന് കളിയാക്കിയവർ എവിടെ? ലീഗിന്റെ ആസ്ഥാന മന്ദിരം എങ്ങനെ കാവിനിറമായി?

ന്യൂഡൽഹി: ഡൽഹിയിൽ നിർമ്മാണം പൂർത്തിയാകുന്ന മുസ്ലിം ലീ​ഗിന്റെ ദേശീയ ആസ്ഥാന മന്ദിരമായ ‘ഖായിദെ മില്ലത്ത് സെന്ററിന്റെ’ നിറത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നു. ലീഗിന്റെ ആസ്ഥാന മന്ദിരം എങ്ങനെ കാവിനിറമായി എന്ന ചോദ്യമാണ് സൈബർ പോരാളികൾ ഉയർത്തുന്നത്.

അടുത്തിടെ പണി പൂർത്തിയായ സിപിഎമ്മിന്റെ കേരളത്തിലെ ആസ്ഥാന മന്ദിരം എകെജി സെന്ററിന് കാവിനിറമാണെന്ന് കളിയാക്കിയവരും, ചുവപ്പു നരച്ച് കാവിയായതാണ് എന്ന് പ്രചരിപ്പിച്ചവരും ഒളിവിലാണെന്ന് പരിഹാസ കമന്റുകളും ഉണ്ട്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അറിയിച്ച് മുസ്ലിം ലീഗ് അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ ഷെയർ ചെയ്ത പോസ്റ്റിന് താഴെയാണ് ഈ കമന്റുകൾ നിറയുന്നത് .

അതേസമയം മന്ദിരത്തിന്റെ മുക്കാൽ ഭാഗവും ചെങ്കല്ലിലാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. അതിനാലാണ് കാവി കളർ എന്നത് വ്യക്തമാണ്. സിപിഎമ്മിന്റെ സൈബർ പോരാളികളാണ് കമന്റ് ഇടുന്നതിൽ കൂടുതലും. ലീഗിൻ്റെ ദേശീയ ആസ്ഥാനമായാണ് ഖായിദെ മില്ലത്ത് സെന്റർ പണി കഴിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന 24നാണ് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.

ഒന്നുകിൽ മൂന്ന് ലോക്സഭ സീറ്റ്, അല്ലെങ്കിൽ ഒരു രാജ്യസഭ സീറ്റ്; മുസ്ലിം ലീ​ഗ് മറുകണ്ടം ചാടുമോ? കേരളാകോൺ​ഗ്രസിൽ അമർഷം പുകയുന്നു

കൊച്ചി: മുസ്ലിം ലീ​ഗ് മറുകണ്ടം ചാടുമോ? ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന വിഷയമാണ് ഇത്. ഇക്കുറി ലോക്സഭ സീറ്റ് മൂന്ന് എണ്ണമോ അല്ലെങ്കിൽ ഒരു രാജ്യസഭ സീറ്റോ വേണമെന്ന് ആവശ്യപ്പെട്ട് ലീ​ഗ് രം​ഗത്തെത്തിയത് സംശയത്തിന് ആക്കം കൂട്ടി.

മാസങ്ങൾക്ക് മുമ്പ് ലീ​ഗിന് തങ്ങാൻ പറ്റുന്ന ഇടമല്ല യുഡി.എഫ് എന്ന് ഇടത് നേതാവ് പരസ്യപ്രസ്താവന നടത്തിയത് ലീ​ഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കാതെ ക്ഷണിച്ചതിന് തുല്ല്യമായിരുന്നു.

കഴിഞ്ഞതിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് രണ്ടിലും കേരള കോൺഗ്രസ്, ആർ.എസ്.പി. എന്നിവ ഒരോ സീറ്റിലും മത്സരിച്ചു. ബാക്കി 16 സീറ്റിലും കോൺഗ്രസാണ് മത്സരിച്ചത്. ആലപ്പുഴയൊഴികെ 15 ഇടത്തും ജയിച്ചു. യൂത്ത് ലീഗ് സമ്മേളനത്തിൽ മൂന്ന് സീറ്റ് എന്ന ആവശ്യം ഉയരുകയും ചെയ്തു. രാഹുൽഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാടോ, അല്ലെങ്കിൽ സുധാകരൻ മൽസരിക്കുന്നില്ലെങ്കിൽ കണ്ണൂരോ ആണ്‌ ലീഗിന് താത്പര്യം.

എന്നാൽ, മൂന്നുസീറ്റിനുള്ള ലീഗിന്റെ അർഹത അംഗീകരിച്ചുകൊണ്ടുതന്നെ രണ്ടിൽ തൃപ്തിപ്പെടണമെന്ന നിലപാടായിരിക്കും കോൺഗ്രസ് സ്വീകരിക്കുക. കഴിഞ്ഞപ്രാവശ്യവും കോൺഗ്രസ് നിലപാട് ഇതായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കേണ്ട ആവശ്യകത മുൻനിർത്തി അത് വിട്ടുനിൽകാനുള്ള പ്രയാസം നേതാക്കൾ അന്ന് പരസ്യമായി പറഞ്ഞിരുന്നു.

എന്നാൽ, മൂന്നുസീറ്റിനുള്ള ലീഗിന്റെ അർഹത അംഗീകരിച്ചുകൊണ്ടുതന്നെ രണ്ടിൽ തൃപ്തിപ്പെടണമെന്ന നിലപാടായിരിക്കും കോൺഗ്രസ് സ്വീകരിക്കുക. കഴിഞ്ഞപ്രാവശ്യവും കോൺഗ്രസ് നിലപാട് ഇതായിരുന്നു.

ദേശീയതലത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കേണ്ട ആവശ്യകത മുൻനിർത്തി അത് വിട്ടുനിൽകാനുള്ള പ്രയാസം നേതാക്കൾ അന്ന് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ഇക്കുറി ലീ​ഗ് വഴങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ഇതേതുടർന്ന് യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനവും വൈകുകയാണ്.

അതേസമയം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തിയുണ്ട്. ചർച്ചകൾ നീണ്ടുപോകുന്നതിനാൽ കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി. ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയതും ജോസഫ് ഗ്രൂപ്പിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

നാലു പതിറ്റാണ്ടുകൾക്ക് ശേഷം കേരളാ കോൺഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത് നടക്കുക. 44 വർഷം മുൻപ്, 1980 ലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയത്.

പലതവണ പിളർന്നിട്ടുണ്ടെങ്കിലും 1979 ലെ ജോസഫ്, മാണി വിഭാഗങ്ങളുടെ വേർപിരിവാണു കേരള കോൺഗ്രസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പായി ഗണിക്കപ്പെടുന്നത്. ചരിത്രപരമായ പിളർപ്പിന് ഒരാണ്ടു പൂർത്തിയാകുന്നതിനു മുൻപുതന്നെ ഇരു വിഭാഗത്തിനും ശക്തി തെളിയിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമായി

കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനായി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ക്രമീകരണം നടത്തിയിരുന്നു. എന്നാൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ മറികടന്ന് പ്രഖ്യാപനം നടത്തുന്നത്. മുന്നണി ബന്ധം വഷളാക്കുമെന്നും കേരളാ കോൺഗ്രസ് കരുതുന്നു.

എൽ.ഡി.എഫ് ൽ കേരളാ കോൺഗ്രസ് എമ്മിന് സ്വന്തം നിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സി.പി.എം നേതൃത്വം അനുമതി നൽകിയപ്പോൾ യു.ഡി.എഫി ൽ കോൺഗ്രസ് അത്രയും വിശാല സമീപനം കാണിക്കാത്തതും പ്രശ്നം വഷളാക്കുന്നു.

കോൺഗ്രസ് കോട്ടയം സീറ്റിൽ മത്സരിക്കുമെന്ന കെ.പി.സി.സി അധ്യക്ഷൻ നേരത്തെ നടത്തിയ പ്രസ്താവനയും കല്ലുകടിയായി. പ്രസ്താവന പിന്നീട് തിരുത്തിയെങ്കും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ആശങ്ക ഒഴിയുന്നില്ല.

ആർ.എസ്.പി.ക്ക് കൊല്ലം സീറ്റുതന്നെയാകും. മുന്നണിയിലെ സീറ്റുവിഭജനം പൂർത്തിയാകുന്നതിന് സമാന്തരമായി കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകളും നടക്കും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനൊഴികെ മറ്റു സിറ്റിങ് എം.പി.മാരെല്ലാം മത്സരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കണ്ണൂരിലും ആലപ്പുഴയിലുമാണ് പുതിയ സ്ഥാനാർഥികളെ കോൺഗ്രസ് കണ്ടെത്തേണ്ടിവരുക.

ENGLISH SUMMARY:

he Muslim League’s new Delhi headquarters, Quaid-e-Millat Centre, draws criticism over its saffron color. Social media erupts with questions over the political symbolism.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Related Articles

Popular Categories

spot_imgspot_img