നിയമപരിരക്ഷയുള്ള കൊള്ളസംഘമാണ് വഖഫെന്ന് ഡോ. രേണു സുരേഷ്; റിലേ നിരാഹാര സമരം ഒൻപതാം ദിനത്തിലേക്ക്

കൊച്ചി: കഴിഞ്ഞ മൂന്ന് തലമുറയായി മുനമ്പത്ത് അധിവസിക്കുന്ന ജനത പണം കൊടുത്തു വാങ്ങിയ ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുന്നതിന്റെ മൂലകാരണം വഖഫിന്റെ അധിനിവേശമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്.

മുനമ്പത്ത് നടന്ന ന്യൂനപക്ഷമോര്‍ച്ച നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

എന്തുവില കൊടുത്തും മുനമ്പം ജനതയ്‌ക്കൊപ്പം നിന്ന് ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കും.
നിയമപരിരക്ഷയുള്ള കൊള്ളസംഘമാണ് വഖഫ് എന്നും ഡോ. രേണു സുരേഷ് പറഞ്ഞു.

മുനമ്പം തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള വഖഫ് ബോര്‍ഡില്‍ അധിനിവേശത്തിനെതിരെയും കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് കള്ളപ്രചരണങ്ങള്‍ക്കെതിരെയുമാണ് ന്യൂനപക്ഷമോര്‍ച്ച പ്രതിഷേധിച്ചത്.

ന്യൂനപക്ഷമോര്‍ച്ച ചെറായി മണ്ഡലം പ്രസിഡന്റ് വര്‍ഗീസ്, പറവൂര്‍ മണ്ഡലം പ്രസിഡന്റ് ജോണ്‍, ടൈറ്റസ്, ബെന്നി, സിജി, ഡെനി എന്നിവര്‍ നിരാഹാരം അനുഷ്ഠിച്ചു. നിരാഹാര സമരം ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ,് ഫാ. ആന്റണി സേവിയര്‍ എന്നിവ നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു. ബിജെപി നേതാക്കളായ ഇ.എസ്. പുരുഷോത്തമന്‍, ഷബിന്‍ ലാല്‍ തെക്കേടത്ത്, വി.വി. അനില്‍ എന്നിവര്‍ സംസാരിച്ചു.

റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം ഒൻപതാം ദിനത്തിലേക്ക് കടന്നു. എട്ടാംദിനത്തിൽ ഇടവക കുടുംബ യൂണിറ്റ് കേന്ദ്രസമിതി പ്രസിഡന്റ് സിജി ജിൻസൺ, സെക്രട്ടറി ഡെന്നി കാട്ടുപറമ്പിൽ, സെയ്ന്റ് ജമ്മ ഗൽഗാനി കുടുംബ യൂണിറ്റ് പ്രസിഡന്റ് ബെന്നി കല്ലുങ്കൽ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു.

കോട്ടപ്പുറം രൂപത കെ.സി.വൈ.എം. വൈസ് പ്രസിഡന്റ് ഷിഫ്‌ന ജീജൻ, ജനറൽ സെക്രട്ടറി ജെൻസൺ ജോയ് തുടങ്ങിയവർ പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കോട്ടപ്പുറം രൂപത അഴീക്കോട് സെയ്ന്റ് തോമസ് പള്ളി വികാരി ഫാ. വിൻ കുരിശിങ്കലിന്റെ നേതൃത്വത്തിൽ നൂറോളംവരുന്ന ഇടവക ജനങ്ങൾ റാലിയായി പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ന്യൂനപക്ഷ മോർച്ചാ അംഗം ജോസഫ് പടമാടൻ, കാത്തലിക് നസ്രാണി അസോസിയേഷൻ ഭാരവാഹികളായ ലിജോയ് പാലാട്ടി, ബിജു തയ്യിൽ, ജോസ് പാറേക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

സമരത്തിന് ഡി.എസ്.ജെ.പി. നാഷണൽ ഹിന്ദു ലീഗ് നേതാക്കൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് മുനമ്പം വേളാങ്കണ്ണി പള്ളിമുറ്റത്തുള്ള സമരപ്പന്തൽ സന്ദർശിച്ചു. ഡി.എസ്.ജെ.പി. പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ, ജനറൽ സെക്രട്ടറി എസ്.എസ്. മേനോൻ, നാഷണൽ ഹിന്ദു ലീഗ് ജനറൽ സെക്രട്ടറി മുക്കാപ്പുഴ നന്ദകുമാർ, ഡോ. രാജീവ്, മുരളീധരൻ മുപ്പത്തടം, ഹരികുമാർ , പറവൂർ മണ്ഡലം കമ്മിറ്റി മെംബർ വിജയ് കിരൺ എന്നിവർ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Munambam residents demand urgent action as Waqf land dispute puts 614 families in crisis

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

മാർക്ക് കാർണി, ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമി

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി എത്തുന്നത് മാർക്ക് കാർണി. കാനഡയുടെ പുതിയ...

ഗർഭിണിയായ യുവതിയെ മകന്‍റെ മുന്നില്‍വച്ച് പീഡിപ്പിച്ച് പൊലീസുകാരന്‍

മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയ ശേഷം ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത മകന്‍റെ കണ്‍മുന്നില്‍...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഞ്ച് പേരുടെയും കൊലപാതകം ഷെമിയെ അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക്...

എല്‍ഡിഎഫിന്റെ ഐശ്വര്യം എന്‍ഡിഎയാണ്… പിണറായി മാറിയാൽ സർവനാശം

ആലപ്പുഴ: പിണറായി വിജയന്‍ നേതൃസ്ഥാനത്ത് നിന്ന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി...

ചിരിപ്പിക്കാൻ മാത്രമല്ല, അൽപ്പം ചിന്തിക്കാനുമുണ്ട്! ആക്ഷേപഹാസ്യ ചിത്രം ‘പരിവാർ’- മൂവി റിവ്യൂ

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു...

ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം…എ.​ പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പിണങ്ങി ഇ​റ​ങ്ങി​പ്പോ​യ മു​തി​ർ​ന്ന നേ​താ​വ്...

Related Articles

Popular Categories

spot_imgspot_img