മലപ്പുറം: കുട്ടികൾക്ക് മുണ്ടിനീര് വ്യാപിച്ചതോടെ സ്കൂളിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളിലാണ് രോഗം പടർന്നത്. (Mumps disease in 30 students; School closed in Manjeri)
ഒന്ന്, രണ്ട് ക്ലാസുകളിലെ 30 ഓളം കുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകൾ അടച്ചിടാൻ നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ മാസം മുതലാണ് കുട്ടികളില്‍ രോഗം ബാധിച്ചത്.
മുൻകരുതലിന്‍റെ ഭാഗമായി മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോധന നടത്തി. രോഗം ഭേദമാകാൻ രണ്ടാഴ്ച വരെ സമയമെടുക്കും.