വിമാനത്താവളം വഴി സ്വർണക്കടത്ത്; മുംബൈയ്ക്ക് ഒന്നാം സ്ഥാനം
ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിൽ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്നാം സ്ഥാനം. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലാണ്.
പട്ടികയിൽ ഡൽഹി, ചെന്നെെ വിമാനത്താവളങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളായ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും ആണ്.
2,578.40 കിലോഗ്രാം സ്വർണമാണ് മുംബൈയിൽ നിന്നും പിടികൂടിയത്. തൊട്ടു പിന്നില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം-1,370.96 കിലോഗ്രാം. ചെന്നെെ വിമാനത്താവളം 1274.25 കിലോഗ്രാം എന്നിങ്ങനെയാണ്.
കോഴിക്കോട് വിമാനത്താവളം 1159.65 കിലോഗ്രാം, കൊച്ചി വിമാനത്താവളം 627.44 കിലോഗ്രാം, അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വിമാനത്താവളം 465.41 കിലോഗ്രാം, ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളം 441.58 കിലോഗ്രാം, ഹെെദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളം 297.72 കിലോഗ്രാം എന്നിങ്ങനെയുമാണ് കണക്കുകൾ.
അതേസമയം സ്വര്‍ണക്കടത്തുകേസില്‍ ഏറെയാളുകള്‍ അറസ്റ്റിലാകുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നത് വളരെ കുറച്ച് പേരാണെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-21 ല്‍ അറസ്റ്റുചെയ്തത് 924 പേരെയും ഇതിൽ ശിക്ഷിച്ചത് ഒരാളെയും ആണ്.
2021-22ല്‍ 1,051 പേരെ അറസ്റ്റുചെയ്തപ്പോള്‍ ശിക്ഷിക്കപ്പെട്ടത് മൂന്നുപേര്‍ മാത്രം. 2022-23ല്‍ 1,197 പേര്‍ അറസ്റ്റിലായപ്പോള്‍ അഞ്ചുപേര്‍ ശിക്ഷിക്കപ്പെട്ടു. 2023-24 ല്‍ 1,533 അറസ്റ്റും അഞ്ചുപേര്‍ക്ക് ശിക്ഷ നൽകി.
2024-25 ല്‍ 908 അറസ്റ്റ് നടന്നെങ്കിലും ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രം. രാജ്യസഭയില്‍ വി ശിവദാസന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
Summary: Mumbai’s Chhatrapati Shivaji Maharaj International Airport ranks first in India for gold smuggling cases, with the highest seizures recorded since 2021. Delhi and Chennai airports stand in second and third positions respectively.