മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി തിരുവോണ നാളിൽ ഉപ്പുതറ ടൗണിൽ ഉപവസിച്ചു .കേരളത്തിലെ അഞ്ചു ജില്ലകളിലെ നാൽപ്പതുലക്ഷത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ് മുല്ലപ്പെരിയാർ ഡാം. Mullaperiyar Samara Samiti to fast on Thiruvananthapuram
ഇതിനു പരിഹാരം കാണേണ്ടത് അധികാരികളുടെ ഔദാര്യല്ല,കേരളത്തിലെ ജനങ്ങളുടെ മൗലികമായ അവകാശമാണ്. പരിഹാരം ഉണ്ടാകും വരെ സമരസമിതി ശക്തമായ പ്രക്ഷോഭം തുടരും. ഉപവാസം ഡോ. ജോ ജോസഫ് ഉത്ഘാടനം ചെയ്തു
ഉപവാസത്തിന് അഭിവാദ്യം അർപ്പിച്ച് ഒമ്മ സമുദായിക സാമൂഹി ക-സംസ്കാരിക നേതാക്കൾ പങ്കെടുത്തു.
സമരത്തിൽ അഭിവാദ്യം അറിയിച്ച് സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായ വിധി നേടിത്തന്ന ഡോക്‌ടർ ജോ ജോസഫ്,കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡൻറ” മുഹമ്മദ്ദ് സക്കീർ മൗലവി,കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി ആനിറ്ററും പ്രോലൈഫ്’ അപ്പസ്തോ ലേറ്റ് സീറോ മല ബാർ സഭയുടെ സെക്രട്ടറിയുമായ സാബു ജോസ് കേരള, വ്യാപാരവ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻ്റ് സണ്ണി പയംപ്പളളി,മലനാട് എസ്. എൻ .ഡി .
യൂണിയനെ പ്രതിനിധീകരിച്ച് എം .എ . സുനിൽ, ഫാദർ സുരേഷ് ചപ്പാത്ത്,മുഹമ്മദ് റിയാസ് മൗലവി,ഇ. ജെ ജോസ്‌ഫ്,വിവിധ പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി, ഇന്ത്യയ്ക്ക് വെളിയിലുള്ള അന്താരാഷ്ട്ര തലത്തിൽ ഡാമുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസിയെ മുല്ലപ്പെരിയാർ ഡാം ഏൽപ്പിക്കണമെന്ന ആവശ്യം സമരസമിതി കാലങ്ങളായി മുന്നോട്ടുവയ്ക്കുന്നതാണ്ഈ ആവശ്യം പ്രധാന നിർദ്ദേശമായി ഉൾകൊള്ളിച്ചാണ് സമരം നടത്തുന്നത്.