web analytics

കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനം വെറും ‘പി.ആർ സ്റ്റണ്ട്’; പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമെന്ന് ബിജെപി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ രാജിപ്രഖ്യാപനത്തെ വിമർശിച്ച് ബിജെപി. രാജി പ്രഖ്യാപനം പിആർ സ്റ്റണ്ടിന്റെ ഭാ​ഗമാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ബിജെപി. തിരശ്ശീലയ്ക്ക് പിന്നിൽനിന്ന് ഭരണം നടത്താനാണ് ശ്രമമെന്നും അദ്ദേഹം പ്രതികരിച്ചു.( Arvind Kejriwals resignation is PR stunt said BJP)

‘ഇത് അരവിന്ദ് കെജ്‌രിവാളിൻ്റെ പിആർ സ്റ്റണ്ടാണ്. ഡൽഹിയിലെ ജനങ്ങൾക്കിടയിൽ താൻ സത്യസന്ധനായ നേതാവല്ലെന്നും അഴിമതിക്കാരനായ നേതാവാണെന്നും കെജ്‌രിവാൾ മനസ്സിലാക്കി. ആം ആദ്മി പാർട്ടി അഴിമതി നിറഞ്ഞ പാർട്ടിയായി രാജ്യമെമ്പാടും അറിയപ്പെടും. പിആർ സ്റ്റണ്ടിലൂടെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് കെജ്‌രിവാൾ ആ​ഗ്രഹിക്കുന്നത്. മൻമോഹൻ സിങ്ങിനെ ഡമ്മി പ്രധാനമന്ത്രിയാക്കി തിരശ്ശീലയ്ക്ക് പിന്നിൽനിന്ന് ഭരണംനടത്തിയ സോണിയ ഗാന്ധിയുടെ മോഡൽ പ്രയോഗിക്കാനാണ് ഉദ്ദേശ്യം, ഭണ്ഡാരി പറഞ്ഞു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാള്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. തുടർന്നാണ് താൻ രണ്ടുദിവസത്തിനകം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img