മുഹമ്മദിന് ഭക്ഷണം വാരിക്കൊടുക്കുന്നത് മുതല്‍ ടോയിലറ്റില്‍ വരെ ഒരു താങ്ങായി സൗഹൃദമുണ്ട്. കൊല്ലം അയ്യന്‍കോയിക്കല്‍ ഗവണ്‍മെന്റ് സ്‌കൂളിലെത്തിയാല്‍ ഈ കാഴ്ച കാണാം. കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ദൃശ്യമാണ് അഞ്ചാം ക്ലാസുകാരനായ മുഹമ്മദിനെ കുറിച്ചും കരുതലിന്റെ സൃഹൃത്ത് വലയവും ശ്രദ്ധനേടിയത്. ഭക്ഷണം കഴിച്ചതിന് ശേഷം വീല്‍ചെയറില്‍ ഇരിക്കുന്ന കുട്ടിയുടെ മുഖം കഴുകിക്കൊടുക്കുന്ന സുഹൃത്തുക്കളായ കുട്ടികളുടെ ദൃശ്യമായിരുന്നു മന്ത്രി പങ്കുവെച്ചത്.
ജന്മനാ കൈയ്ക്കും കാലിനും ചലനശേഷി നഷ്ടപ്പെട്ട അഞ്ചാം ക്ലാസുകാരന് സൗഹൃദത്തിന്റെ കരുതലും സ്‌നേഹവും നല്‍കി ബിലാലും ആസിഫും അദിലാലും. വീല്‍ചെയറിന്റെ സഹായത്തോടെ മുന്നോട്ടുപോകുന്ന മുഹമ്മദിനാണ് താങ്ങും തണലുമായി കൂട്ടുകാരുള്ളത്.
മുഹമ്മദ് ഒരിക്കല്‍ ഭക്ഷണം വാരിത്തരുമോയെന്ന് ചോദിച്ചതായും പിന്നീട് എല്ലാ ദിവസവും ഞങ്ങളാണ് ആഹാരം വാങ്ങിക്കൊടുക്കുന്നതെന്നും ഈ സുഹൃത്തുക്കള്‍ പറയുന്നു. മുഹമ്മദ് ഇവിടെ പഠിക്കുന്ന കാലം വരെ ഇത് ചെയ്യുമെന്നും ഈ മൂന്ന് സഹൃത്തുക്കള്‍ പറയുന്നു. ചോറ് വാരിത്തരുന്നതുള്‍പ്പെടെ തന്റെ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നത് ഇവരാണെന്നും മുഹമ്മദ് പറയുന്നു
English summary:From feeding to the toilet, they support Muhammad; Minister shared a video of rare friendship