കിണറ്റില്‍ ചാടി കുഞ്ഞിനെ രക്ഷിച്ച് അമ്മ
തിരുവനന്തപുരം: കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാൻ അമ്മ കിണറ്റിലേക്ക് ചാടി. പാറശാലയിൽ വിനീത്, ബിന്ദു ദമ്ബതികളുടെ രണ്ടര വയസുള്ള കുഞ്ഞാണ് കിണറില്‍ വീണത്.
വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ ആയിരുന്നു അപകടം നടന്നത്. രണ്ടരവയസുകാരി കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നു. തുടർന്ന് അമ്മ ബിന്ദു കിണറ്റിലേക്ക് ചാടി.
തുടർന്ന് ഇവർ കുഞ്ഞിന് രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റി. കിണറിന് താഴ്ച കുറവായതിനാല്‍ വലിയ അപകടം ഒഴിവായി.
പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും മരിച്ചത് ഷോക്കേറ്റ്
കോഴിക്കോട്: വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഷോക്കേറ്റെന്ന് ആണ് പ്രാഥമിക റിപ്പോർട്ട്.
പശുക്കടവിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് കുറ്റ്യാടി മരുതോങ്കര കോങ്ങാട് സ്വദേശി ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ(40) വീടിന് സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതിന് സമീപത്ത് പശുവിന്റെ ജഡവും കണ്ടെത്തിയിരുന്നു. ബോബിയുടെ കൈയിൽ വൈദ്യുതാഘാതമേറ്റതിന്റെ പാടുകൾ ഉണ്ട്.
യുവാവിന്റെ മുഖത്തടിച്ച പൊലീസുകാരന് സസ്‌പെൻഷൻ
മൃദദേഹം കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.
മൃതദേഹം കിടന്നിരുന്ന കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം കിടന്നതിന് സമീപത്തുകൂടെ വൈദ്യുതി ലൈൻ കടന്നു പോകുന്നുമുണ്ട്.
പ്രദേശത്ത് കൂടുതൽ പരിശോധന നടത്താൻ വനം വകുപ്പ് ഒരുങ്ങുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ബാബുരാജ് പറഞ്ഞു.
കടുവ പോലുളള വന്യമൃഗം പിടികൂടിയതാണോ എന്ന സംശയമായിരുന്നു ആദ്യം. എന്നാൽ ബോബിയുടെ ശരീരത്തിലും പശുവിനെ ജഡത്തിലും കാര്യമായ പരുക്കുകൾ ഒന്നും ഇല്ലായിരുന്നു. ഇതാണ് സംശയമുയർത്തിയത്.
മരിച്ച ബോബിയുടെ വീട്ടിൽ നിന്ന് വനാതിർത്തിയിലേക്ക് 50 മീറ്റർ ദൂരംമാത്രമേയുള്ളൂ. മൃതദേഹത്തിന് സമീപം പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
പശുവിനെ മേയ്ക്കാനായി വനമേഖലയിലേക്കുപോയ ബോബിയെ വീട്ടുകാർ ഉച്ചയ്ക്ക് വിളിച്ചപ്പോൾ ഫോണിൽ കിട്ടിയിരുന്നു.
വൈകീട്ട് നാലരയ്ക്ക് മക്കൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മ തിരികെ എത്തിയിട്ടില്ലെന്ന് മനസ്സിലായത്.
തുടർന്ന് നാട്ടുകാരും മറ്റും സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പിലും പോലീസിലും വിവരമറിയിയിക്കുകയായിരുന്നു.
പോലീസും വനംവകുപ്പും നാട്ടുകാരുമെല്ലാം രാത്രി വൈകിയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടനയിറങ്ങുന്ന മേഖലയാണിത്.
കോളജ് അധ്യാപകനെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ; ആക്രമണം ട്രെയിൻ യാത്രക്കിടെ
കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ കോളജ് അധ്യാപകനെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ അറസ്റ്റിൽ.
മംഗളൂരു കോളജിലെ വിദ്യാർഥികളായ പാലക്കുന്ന് തിരുവക്കോളിയിലെ പി.എ. മുഹമ്മദ് ജസീം (20), ചിത്താരി ചേറ്റുകുണ്ടിലെ മുഹമ്മദ് റാസി സലീം (20) എന്നിവരാണ് അറസ്റ്റിലായത്.
യാത്രാമധ്യേ ട്രെയിനിൽ കയറിയ വിദ്യാർത്ഥികൾ അധ്യാപകനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
മംഗളൂരു ഗോവിന്ദപൈ കോളജിലെ അസി. പ്രഫസർ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ കെ. സജനാണ് (48) മർദനമേറ്റത്. മുഖത്തും തലക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
കാസർഗോഡ് റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ രജികുമാർ, എസ്.ഐ എം. പ്രകാശൻ, ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ജ്യോതിഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Summary:
In Thiruvananthapuram’s Parassala, a mother jumped into a well to save her two-and-a-half-year-old child who had accidentally fallen in. The child is the son of Vineeth and Bindu.









