web analytics

24 മണിക്കൂറിൽ 10 പേർ കാഴ്ചയുടെ ലോകത്തേക്ക്…!

കോട്ടയത്ത് 24 മണിക്കൂറിൽ 10 പേർ കാഴ്ച യുടെ ലോകത്തേക്ക്

ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ അഞ്ച് പേരുടെ നേത്രദാനം നടത്തിയതു വഴി പത്ത് പേർക്ക് കാഴ്ച പകർന്ന് ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമ.

കോട്ടയം ചോഴിക്കാട് കരുമാങ്കൽ വീട്ടിൽ പങ്കജാക്ഷിയമ്മ , കിടങ്ങൂർ സൗത്ത് ഇപ്‌സിയ വീട്ടിൽ ലക്ഷ്മികുട്ടിയമ്മ , മീനടം അറക്കച്ചിറ വീട്ടിൽ ജാനകി കുഞ്ഞൂഞ്ഞ് ,ആനിക്കാട് ചിറമംഗലത്തില്ലത്ത് ദേവകി അന്തർജ്ജനം, മൂലവട്ടം വടക്കേ തച്ചകുന്ന് വീട്ടിൽ ലളിതമ്മ എന്നിവരുടെ നേത്രങ്ങളാണ് ദിവ്യംഗ സേവന സംഘടനയായ സക്ഷമയുടെ പരിശ്രമ ഫലമായി കുടുംബങ്ങൾ ദാനം ചെയ്തത്.

ജില്ലയിൽ ഇതുവരെ 107 പേരുടെ നേത്രങ്ങൾ സക്ഷമ വഴി ദാനം ചെയ്യുകയും 214 പേർക്ക് കാഴ്ച പകരുകയും ചെയ്തു.

കോട്ടയം ചൈതനൃ കണ്ണാശുപത്രിയുമായും കോട്ടയം മെഡിക്കൽ കോളേജുമായും സഹകരിച്ചാണ് ഇത്രയും നേത്രദാനങ്ങൾ പൂർത്തീകരിച്ചത്.

023 ലെ ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് സക്ഷമ നടത്തിയ ബോധവൽക്കരണ പരിപാടിയെ തുടർന്ന് നാട്ടകം മൂലവട്ടം ഗ്രാമത്തിലാണ് ആദ്യ നേത്രദാനം നടന്നത്.

തുടർന്ന് ജില്ലയിൽ സക്ഷമ വിവിധ സാമൂഹ്യ – സാമുദായിക സംഘടനകളേയും വിദ്യാർത്ഥികളേയും ചേർത്ത് നടത്തിയ നിരവധി ബോധവൽക്കരണ പരിപാടികളുടെ ഫലമായാണ് ഇക്കാര്യം സാധിച്ചത്.

ഇതിൽ തന്നെ അൻപതിലധികം പേർക്ക് കാഴ്ച പകർന്ന ജില്ലയിലെ മൂലവടം , പനച്ചിക്കാട്, എന്നീ ഗ്രാമങ്ങളെ 2025 ആഗസ്റ്റ് 25 മുതൽ സെപ്തംബർ 8 വരെ ദേശീയ തലത്തിൽ നടക്കുന്ന നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് നേത്രദാന ഗ്രാമങ്ങളായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സക്ഷമ.

Summary:
Within just 24 hours, the disability welfare organization Saksham facilitated eye donations from five individuals, successfully restoring vision for ten people.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി മലപ്പുറം: വിഷു...

ചുട്ടുപഴുക്കുന്നു; കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു!

ചുട്ടുപഴുക്കുന്നു; കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു! പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷമാകുന്നതിനിടെ...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

തിരഞ്ഞെടുപ്പ് ചൂടിനിടെ തമിഴ്‌നാട്ടിലും ബംഗാളിലും ‘പണക്കൊഴുപ്പ്’; പിടിച്ചെടുത്തത് 865 കോടി! ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതികൾ അടുത്തിരിക്കെ, രാജ്യത്തെ ഞെട്ടിക്കുന്ന പിടിച്ചെടുക്കൽ...

ന്യൂയോർക്കിലും ഇനി ‘റേഷൻ കട’! കോർപ്പറേറ്റുകളെ പൂട്ടാൻ മംദാനി; ഞെട്ടിത്തരിച്ച് അമേരിക്ക

ന്യൂയോർക്ക്: ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മേയർ സൊഹ്‌റാൻ...

Related Articles

Popular Categories

spot_imgspot_img