News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

കൊല്ലപ്പെട്ടത് കണ്ടെയ്നർ ലോറി ഡ്രൈവർ ജമാദീൻ; പരുക്കേറ്റത് കുമാരപാളയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്; സംഘത്തിലുണ്ടായിരുന്നത് ആറു പേർ;  പോലീസിനെ ആക്രമിച്ചത് കത്തി ഉപയോഗിച്ച്;  നടുറോഡിൽ ഏറ്റുമുട്ടൽ; ഒടുവിൽ സിനിമ സ്റ്റൈൽ കീഴ്പ്പെടുത്തൽ;എ.ടി.എം മോഷണക്കേസിൽ കൂടുതൽ വിവരങ്ങൾ ഇങ്ങനെ; വീഡിയോ ദൃശ്യങ്ങൾ കാണാം

കൊല്ലപ്പെട്ടത് കണ്ടെയ്നർ ലോറി ഡ്രൈവർ ജമാദീൻ; പരുക്കേറ്റത് കുമാരപാളയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്; സംഘത്തിലുണ്ടായിരുന്നത് ആറു പേർ;  പോലീസിനെ ആക്രമിച്ചത് കത്തി ഉപയോഗിച്ച്;  നടുറോഡിൽ ഏറ്റുമുട്ടൽ; ഒടുവിൽ സിനിമ സ്റ്റൈൽ കീഴ്പ്പെടുത്തൽ;എ.ടി.എം മോഷണക്കേസിൽ കൂടുതൽ വിവരങ്ങൾ ഇങ്ങനെ; വീഡിയോ ദൃശ്യങ്ങൾ കാണാം
September 27, 2024

ചെന്നൈ: നാടിനെ നടുക്കിയ തൃശൂർ എ.ടി.എം. കവർച്ചാ കേസിലെപ്രതികളെ നാമക്കലിൽ വെച്ച് തമിഴ്നാട് പോലീസ് പിടികൂടിയത് അതിസാഹസികമായി. എ.ടി.എമ്മുകളിൽ നിന്ന് 65 ലക്ഷത്തോളം രൂപ മോഷ്ടിച്ച ശേഷം കണ്ടെയിനർ ലോറിയിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ തമിഴ്നാട്ടിൽ വെച്ച് പിടിയിലായത്. More information on the ATM theft case is as follows

ഏറ്റുമുട്ടലിനൊടുവിലാണ് പോലീസ് പ്രതികളെ കീഴടക്കിയത്. ഇതിനിടെ പ്രതികളിലൊരാൾ വെടിയേറ്റ് മരിച്ചു. നാമക്കല്‍ കുമരപാളയത്തു വെച്ചാണ് കൊള്ളസംഘത്തെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്‌പ്പെടുത്തുന്നത്. 

കണ്ടെയ്‌നര്‍ ലോറി ഡ്രൈവർ ജമാദീൻ (37) ആണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. കുമാരപാളയം പോലീസ് സ്റ്റേഷനിലെ തവമണിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്. പച്ചപ്പാളയത്ത് വെച്ച് പോലീസ് വളഞ്ഞതോടെ കണ്ടെയ്നറിൻ്റെ വാതിൽ തുറന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. കത്തിയും തോക്കും ഉപയോഗിച്ചായിരുന്നു ആക്രമണം.

ആക്രമണത്തിൽ പരുക്കേറ്റ തവമണി

കുമാരപാളയം പോലീസ് സ്റ്റേഷനിലെ തവമണിക്ക് ഗുരുതരമായി പരുക്കേറ്റതോടെയാണ് പോലീസ് അക്രമികളെ വെടിവെച്ചത്.

റോഡില്‍ നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്. കൊള്ളസംഘം പോയ കണ്ടെയ്‌നര്‍ ലോറി സന്യാസിപാളയത്തുവെച്ച് രണ്ടു കാറിലും നാലു ബൈക്കിലും ഇടിച്ചിരുന്നു. എന്നാല്‍ ലോറി നിര്‍ത്താതെ പോയി. ഇതോടെ ലോറിയെ പൊലീസ് പിന്തുടര്‍ന്നു.

പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചതോടെ, ഇതോടെ കവര്‍ച്ചാസംഘം പൊലീസിന് നേര്‍ക്ക് ലോറിയില്‍ നിന്നും വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘത്തിന്റെ വെടിയേറ്റ് ഒരു പൊലീസുകാരന് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് തിരിച്ചടിക്കുകയായിരുന്നു.

എസ് കെ ലോജിസ്റ്റിക്‌സ് എന്ന കണ്ടെയ്‌നറിലായിരുന്നു കവര്‍ച്ചാസംഘം സഞ്ചരിച്ചിരുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ ഷിപ്പിംഗ് കമ്പനിയാണ് എസ് കെ ലോജിസ്റ്റിക്സ് പ്രതികള്‍ തൃശൂരില്‍ കൊള്ളയ്ക്കായി എത്തിയ കാര്‍ കണ്ടെയ്‌നറില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 

കാറില്‍ നിന്നും പ്രതികള്‍ കൊള്ളയടിച്ച പണം കണ്ടെത്തിയതായാണ് വിവരം. പൊലീസ് വളഞ്ഞതോടെയായിരുന്നു നടുറോഡില്‍ ഏറ്റുമുട്ടലുണ്ടായത്. വാഹനം ഉപേക്ഷിച്ച് സംഘം കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികളിലൊരാളെ പൊലീസ് വെടിവെച്ചു വീഴ്ത്തി പിടികൂടിയത്.

തൃശൂരിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെയാണ് എടിഎമ്മുകൾ കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കവർച്ച. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് കൊള്ള നടന്നത്. 

കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്. മാപ്രാണത്തു നിന്ന് 30 ലക്ഷം, കോലഴിയിൽനിന്ന് 25 ലക്ഷം, ഷൊർണൂർ റോഡിലെ എടിഎമ്മിൽനിന്ന് 9.5 ലക്ഷം എന്നിങ്ങനെയാണ് കവർന്നത്.

ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്‌വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിൽ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവർ ചേർന്നാണ് കേരളത്തിൽ എടിഎം കവർച്ച നടത്തിയത്. ഇതിൽ സുമാനുദ്ദീൻ കൊല്ലപ്പെട്ടു. മുഹമ്മദ് ഇക്രമാണ് സംഘത്തലവൻ. അസീർ അലി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മറ്റുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഘത്തിലെ ഒരാളായ മുബാറകിന് നടന്ന സംഭവങ്ങളെ കുറിച്ച് ഒരു അറിവുമില്ലെന്നും പൊലീസ് പറയുന്നു.

പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗമാണ്. സബീർ കാന്തും, സൗകിനുമാണ് വിമാന മാർഗ്ഗം കേരളത്തിലെത്തിയത്. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. ഏത് എ.ടി.എം കവർച്ച ചെയ്യണം എന്ന് തീരുമാനിച്ചത് ഇക്രമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഇവർ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. സംഘത്തിലൊരാളായ മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലെന്നും ഇയാളുടെ പേരിൽ മറ്റ് കേസുകൾ ഇല്ലെന്നും പൊലീസ് കണ്ടെത്തി.

കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് തൃശ്ശൂരിൽ നടന്നത്. 20 കിലോമീറ്റർ പരിധിയിൽ മൂന്ന് എടിഎം കൗണ്ടറുകളിലാണ് രാത്രി മോഷണം നടന്നത്. 68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു. പുലർച്ചെ 2.10 നാണ് ആദ്യ മോഷണം. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണത്തെ എസ്ബിഐ എടിഎമ്മിലേക്ക് കാറിലെത്തിയ മുഖം മൂടി സംഘം കയറി ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകർത്തു. അവിടെനിന്ന് തട്ടിയെടുത്തത് 33 ലക്ഷം രൂപ. എടിഎം തകർന്ന സന്ദേശം ബാങ്ക് സർവ്വറിൽ നിന്ന് പൊലീസിന് കിട്ടി. 2.45 ഓടെ പൊലീസ് മാപ്രാണത്ത് എത്തി. കവർച്ചാസംഘം അപ്പോഴേക്കും 20 കിലോമീറ്റർ കടന്നിരുന്നു.

പുലർച്ചെ 3.02 ന് കൊള്ളസംഘം നേരെ തൃശൂർ നഗരത്തിലെ നായ്ക്കനാൽ ഷൊർണൂർ റോഡിലുള്ള രണ്ടാമത്തെ എസ്ബിഐ എടിഎമ്മിലെത്തി. ഇവിടെ നിന്ന് 10 ലക്ഷം രൂപ കവർന്നു. അതേ കാറിൽ കോലഴിയിലേക്ക് പോയി. എടിഎം കൗണ്ടറിലുള്ള സിസിടിവി സ്പ്രേ ചെയ്ത് മറച്ച ശേഷം കോലഴിയിൽ നിന്ന് 25.8 ലക്ഷം രൂപ കവർന്നു. അലർട്ട് കിട്ടിയതനുസരിച്ച് പൊലീസ് രണ്ടാമത്തെ പോയിൻറിൽ പരിശോധന നടത്തുമ്പോഴായിരുന്നു ഇത്.

വെള്ള കാറിനെ തേടി തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പൊലീസുകാർ കൂട്ടത്തോടെ പരിശോധന നടത്തിയെങ്കിലും പാലക്കാട് അതിർത്തിയിൽ കാത്തുനിന്ന കണ്ടെയ്നർ ലോറിക്കുള്ളിലേക്ക് വെള്ളക്കാർ കയറ്റി, മോഷണ സംഘം കേരളം വിട്ടിരുന്നു. അയൽ സംസ്ഥാനങ്ങളിലെ പൊലീസിന് കേരളാ പൊലീസ് വിവരം കൈമാറിയിരുന്നു. കേരളത്തിൻറെ അതിർത്തി ജില്ലകളിൽ പരിശോധന ഊർജിതമായി. കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം രാവിലെ 8:45ന് തമിഴ്നാട് പൊലീസിന് ലഭിച്ചു. നാമക്കലിലെ കുമാരപാളയം ജംഗ്ഷൻ ബൈപാസിൽ വച്ച് പൊലീസ് സംഘം കണ്ടെയ്നറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു. തൊട്ടടുത്തുള്ള ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.

ട്രക്കിനെ വിടാതെ പിന്തുടർന്ന പൊലീസ് സന്യാസിപ്പെട്ടിയിൽ വച്ച് വാഹനം നിർത്തി ഡ്രൈവറെ പിടികൂടി. ഡ്രൈവറെ കൂടാതെ ലോറിയുടെ ക്യാബിനിലുണ്ടായിരുന്ന നാലുപേരെയും കസ്റ്റഡിയിലെടുക്കുമ്പോഴും ഇവർ കേരളത്തിലെ എടിഎം മോഷണസംഘമാണെന്ന് പൊലീസിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ, ലോറിയുടെ ക്യാബിനിലുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ട്രക്കിന്റെ ഉൾവശം പരിശോധിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

വഴിയിൽ വച്ച് കണ്ടെയ്നറിനുള്ളിൽ ഉള്ളിൽ എന്തോ ഉണ്ടെന്ന് സംശയം തോന്നിയ പൊലീസ് ലോറി നിർത്തി കണ്ടെയ്നർ തുറന്നു പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് കണ്ടെയ്നറിന് അകത്തു കാറും രണ്ടു പേരും ഉണ്ടെന്ന് കണ്ടത്. കണ്ടെയ്നറിന് ഉള്ളിൽ ഉള്ളവർ പുറത്തേക് ഓടാൻ ശ്രമിച്ചു. അവരെ കീഴ്പ്പെടുത്തി. ഇതിനിടയിൽ ഡ്രൈവർ, പൊലീസ് ഇൻസ്‌പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചു. അയാളെ വെടി വച്ച് വീഴ്ത്തുകയായിരുന്നു.

Related Articles
News4media
  • Kerala
  • News

എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; അതിഥി തൊഴിലാളികളെ ജോലിക്ക് കയറ്റാൻ കൈക്കൂലി വാങ്ങുന്നത് 1000 രൂ...

News4media
  • India
  • News

മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപോരെ കാണാതായി; 11 പേരെ രക...

News4media
  • Kerala
  • News

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് പൊലീസിനോട് ആവശ്യപ...

News4media
  • Kerala
  • News

എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി; അരങ്ങൊഴിഞ്ഞത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ

News4media
  • Kerala
  • News

ഇരുട്ടിൻ്റെ മറവിൽ ഇടുക്കിയെ ഞെട്ടിച്ച് എടിഎം കൊള്ള ശ്രമം;  കൗണ്ടര്‍ കുത്തിത്തുറന്നു; സംഭവം നെടുങ്കണ്...

News4media
  • Kerala
  • News

പണയം വെച്ചത് കാമുകിയുടെ സ്വർണം; തിരിച്ചെടുക്കാൻ എടിഎം കവർച്ച; ഇരുപതുകാരൻ പിടിയിൽ

News4media
  • Kerala
  • News
  • Top News

തൃശൂരിന് പിന്നാലെ ആലപ്പുഴയിലും എടിഎം കവര്‍ച്ചാ ശ്രമം; നിമിഷങ്ങൾക്കകം അലാറം അടിച്ചതോടെ ഓടിരക്ഷപ്പെട്ട...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]