കട്ടപ്പനയിൽ പാതിരാത്രിക്ക് ലേഡിസ് ഹോസ്റ്റലിൽ എത്തിയ പയ്യനെ സദാചാരക്കാർ ചോദ്യം ചെയ്തു; പിന്നെ നടന്നത്…!

ഇടുക്കി കട്ടപ്പന ഗവ. കോളേജിൽ രാത്രി 10 ന് പെൺകുട്ടികൾ അൽഫാം ഓർഡർ ചെയ്തു. ഭക്ഷണവുമായി വന്ന ഹോട്ടലിലെ ജീവനക്കാരനെ ആൺകുട്ടികൾ തടഞ്ഞു വെച്ചതിനെ തുടർന്ന് നടന്നത് വൻ സംഘർഷം.

കൂട്ടംകൂടി സദാചാരപ്പോലീസ് കളിച്ച വിദ്യാർഥികൾ ഭക്ഷണവുമായെത്തിയ ഹോട്ടൽ ജീവനക്കാരനെ തടഞ്ഞു വെച്ചു. തുടർന്ന് ഇവർ ഹോട്ടലിലെ മറ്റു ജീവനക്കാരെയും ഉടമയെയും സുഹൃത്തുക്കളെയും വിളിച്ചു വരുത്തിയതോടെ അടി പൊട്ടുകയായിരുന്നു.

ഇരുഭാഗത്തുമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. വിദ്യാർഥികളിൽ ചിലരുടെ തലയ്ക്ക് പരിക്കുണ്ട്. കട്ടപ്പന പോലീസ് സ്ഥലത്ത് എത്തിയതോടെയാണ് സംഘർഷം നിയന്ത്രണ വിധേയമായത്. പരിക്കേറ്റവർക്ക് പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല.

ഇനി സർക്കാർ ജോലി; മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിയമന ഉത്തരവ് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് രമേശനും രേഷ്മയും

കണ്ണൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യക്കും ഭർത്താവിനും ലഭിച്ചത് സർക്കാർ സർവീസിൽ നിയമന ഉത്തരവ്.

കണ്ണൂർ കൊട്ടോടി ഒരള ഉന്നതിയിലെ രമേശനും ഭാര്യ രേഷ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിയമന ഉത്തരവ് കൈപ്പറ്റിയത്.

പൊതുമരാമത്ത് വകുപ്പിൽ ക്ലാർക്കായാണ് രമേശന് ജോലി കിട്ടിയത്. ക്ഷീര വികസന വകുപ്പിൽ ഡെയറിഫാം ഇൻസ്ട്രക്ടർ തസ്തികയിലേക്കാണ് രേഷ്മക്ക് നിയമനം ലഭിച്ചത്.

ഒരേദിവസം തന്നെ നിയമന ഉത്തരവ് കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം.
2021 നവംബർ 11നായിരുന്നു രേഷ്മയും രമേശനും വിവാഹിതരായത്.

രേഷ്മ എംഎസ്‌സി മൈക്രോ ബയോളജിയാണ് പഠിച്ചത്. രമേശൻ ബിഎ ഇക്കണോമിക്സ് ബിരുദധാരിയുമാണ്.

വിവാഹത്തിന് പിന്നാലെ ഇരുവരും സർക്കാർ ജോലിക്കായുള്ള കഠിന പരിശീലനത്തിലായിരുന്നു.

രേഷ്മയ്ക്ക് നിയമന ഉത്തരവ് ജൂൺ അഞ്ചിനും രമേശന് അഡ്വൈസ് മെമ്മോ ആറിനുമാണ് ലഭിച്ചത്.

കഴിഞ്ഞ 19ന് രേഷ്മ കോഴിക്കോട് നടുവട്ടത്തെ ഡയറി ട്രെയ്നിങ് സെന്ററിൽ ജോലിയിൽ പ്രവേശിച്ചു.

രമേശൻ ദിവസങ്ങൾക്കകം കാഞ്ഞങ്ങാട് പൊതുമരാമത്ത് ഓഫിസിൽ ചുമതലയേൽക്കും.

കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന രമേശനും ഭാര്യയ്ക്കും സർക്കാർ ജോലി ലഭിച്ച സന്തോഷത്തിലാണ് കുടുംബം.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

രോഗി മരിച്ച സംഭവത്തിൽ കേസ്

രോഗി മരിച്ച സംഭവത്തിൽ കേസ് തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന്...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു കൊച്ചി: വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ...

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണത്തിന് മഞ്ഞ...

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

Related Articles

Popular Categories

spot_imgspot_img