എറണാകുളം: ബലാത്സംഗ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. മുൻജീവനക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് കുറ്റ വിമുക്തനാക്കിയത്. എറണാകുളം പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. സാക്ഷി കൂറുമാറിയതിന് പിന്നാലെയാണ് മോൻസണെ കോടതി വെറുതെ വിട്ടത്.(Monson Mavunkal acquitted in rape case)
അതേസമയം ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നേരത്തെ മറ്റൊരു പോക്‌സോ കേസിലും മോൻസണെ കോടതി വെറുതെ വിട്ടിരുന്നു. സെപ്തംബറിൽ പോക്‌സോ കേസിൽ മോൻസൺ മാവുങ്കലിന്റെ മാനേജരായ ജോഷിക്ക് പതിമൂന്നര വർഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ചിരുന്നു. പെരുമ്പാവൂർ അതിവേഗ കോടതിയാണ് പരാതിയ്ക്ക് ശിക്ഷ വിധിച്ചത്.
2019ൽ കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽവെച്ചാണ് സംഭവം നടന്നത്. മാനേജറായിരുന്ന ജോഷി മോൻസന്റെ വീട്ടുജോലിക്കാരിയുടെ 17 വയസുള്ള മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.