web analytics

ക്രിസ്മസ് കരോളുമായി നഗരം ചുറ്റി ഹൊറൈസൺ മോട്ടോഴ്സ്; നാളെ കുരുന്നുകളുടെ കുട്ടിപ്പാപ്പ മത്സരം

തൊടുപുഴ: ക്രിസ്മസ് കരോളുമായി നഗരം ചുറ്റി ഹൊറൈസൺ മോട്ടോഴ്സ്. മഹീന്ദ്ര വാഹനങ്ങളുടെ കോട്ടയം, തൊടുപുഴ ജില്ലകളിലെ അംഗീകൃത ഡീലറാണ് ഹൊറൈസൺ മോട്ടോഴ്സ്.

വെങ്ങല്ലൂരിലെ ഹൊറൈസൺ മഹീന്ദ്രയുടെ സർവീസ് സെൻററിൽ നിന്നും വൈകിട്ട് 4 മണിയോടെയാണ് കരോൾ തുടങ്ങിയത്. 

കരോൾ ഗാനങ്ങൾക്കൊപ്പം ചുവടുവെയ്ക്കാൻ 3 ക്രിസ്മസ് പാപ്പമാരും ഉണ്ടായിരുന്നു. ശ്രദ്ധേയ ഗാനങ്ങളുമായാണ് ഓരോ കവലകളിലും കരോൾ സംഘം എത്തിയത്.

ക്രിസ്മസ് ആശംസകൾ നേർന്ന് മധുരവും വിതരണം ചെയ്തു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നാളെ തൊടുപുഴ ഹൊറൈസൺ മോട്ടോഴ്സിൽ കുരുന്നുകളുടെ കുട്ടിപ്പാപ്പ മത്സരം നടക്കും 

ഹൊറൈസൺ മോട്ടോഴ്സും കുട്ടികളുടെ ദീപികയും സംയുക്തമായാണ് മത്സരം നടത്തുന്നത്. നാളെ തൊടുപുഴ ഹൊറൈസൺ മോട്ടോഴ്സിന്റെ ഷോറൂമിലും മറ്റന്നാൾ കോട്ടയത്തെ ഷോറൂമിലുമായാണ് മത്സരം നടത്തുന്നത്.

ഒരു വയസുമുതൽ പത്തുവയസുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നുമുതൽ ആറുവയസുവരെയുള്ള കുട്ടികൾക്കും ഏഴു മുതൽ 10 വയസു വരെയുള്ള കുട്ടികൾക്കുമായി വേവ്വേറെയാണ് മത്സരം നടത്തുന്നത്. 

വേഷവിധാനവും പെർഫോമൻസും മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഓരോ കാറ്റ​ഗറിയിലുമായി ഒന്നാമതെത്തുന്ന പത്തുപേർക്ക് ക്യാഷ് പ്രൈസ് നൽകും.

വിജയികളുടെ ഫോട്ടോ കുട്ടികളുടെ ദീപികയിൽ പ്രസിദ്ധീകരിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും.

101 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഉച്ചയ്ക്ക് 2നാണ് റിപ്പോർട്ടിം​ഗ് സമയം. 2.30ന് മത്സരം തുടങ്ങും.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img