web analytics

മുഹമ്മദ് ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും; കരിയറിലുടനീളം വേട്ടയാടിയ കാൽമുട്ടിലെ പരിക്കിന് താരം ഇപ്പോഴും ചികിത്സയിൽ തന്നെ

ബെംഗലൂരു: പരിക്കിന്റെ പിടിയിൽ നിന്ന് പൂർണമായി മുക്തനാകാത്ത പേസർ മുഹമ്മദ് ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും. ബോർഡർ ഗവാസ്‌കർ പരമ്പരയ്‌ക്കായിട്ടാണ് അടുത്ത മാസം ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്.

കരിയറിലുടനീളം വേട്ടയാടിയ കാൽമുട്ടിലെ പരിക്കിന് താരം ഇപ്പോഴും ചികിത്സയിലാണ്. പരിക്ക് ഭേദമായാലും ഷമിയെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഉൾപ്പെടുത്തുന്നത് എളുപ്പമല്ലെന്ന് രോഹിത് ശർമ്മ ചൂണ്ടിക്കാട്ടി. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഡോക്ടർമാരുടെയും ഫിസിയോകളുടെയും നിരീക്ഷണത്തിലാണ് ഷമി.

ഫിസിയോസും ട്രെയിനർമാരും ഡോക്ടർമാരും ഷമിക്ക് മുൻപിൽ കൃത്യമായ പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. 100 ശതമാനം ശാരീരിക ക്ഷമത വീണ്ടെടുത്ത ഷമിയെയാണ് പ്രതീക്ഷിക്കുന്നതെന്നും ക്യാപ്റ്റൻ പറഞ്ഞു.

2023 ലെ ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഷമി മത്സരത്തിന് ഇറങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ഷമിയെ ഈ അവസ്ഥയിൽ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഉൾപ്പെടുത്താനാകില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു.

ദേശീയ ടീമിലേക്ക് മടങ്ങിയെത്തും മുൻപ് ഷമി പൂർണമായി ആരോഗ്യക്ഷമത വീണ്ടെടുക്കണമെന്നാണ് മാനേജ്‌മെന്റിന്റെ താൽപര്യമെന്നും രോഹിത് ശർമ്മ പറഞ്ഞു. ഷമി 100 ശതമാനവും ആരോഗ്യം വീണ്ടെടുക്കണം.

പകുതി ആരോഗ്യം വീണ്ടെടുത്ത ഷമിയെ ടീമിൽ ഉൾപ്പെടുത്തുന്നത് ശരിയായ തീരുമാനമായിരിക്കില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. ബംഗലൂരുവിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് രോഹിത് ശർമ്മ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഏറെക്കാലം മത്സരങ്ങൾ കളിക്കാതിരുന്ന ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് പെട്ടന്ന് അതിൽ നിന്ന് പുറത്തുവന്ന് മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് പ്രായോഗികമല്ലെന്നും രോഹിത് ശർമ്മ ചൂണ്ടിക്കാട്ടി.

നാഷണൽ ക്രിക്കറ്റ് അക്കാദമി ഷമിയുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ആഭ്യന്തര മത്സരങ്ങളിലൂടെ ഷമി ആരോഗ്യക്ഷമത തെളിയിക്കേണ്ടി വരുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

നവംബർ 22 മുതലാണ് ബോർഡർ ഗവാസ്‌കർ ട്രോഫി നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിൽ ഉളളത്. ഡിസംബർ അവസാനത്തോടെയാണ് പൂർത്തിയാകുക

English Summary

Mohammad Shami will also miss the Australian tour

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

യുവാവിനെ കൊന്ന് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ

യുവാവിനെ കൊന്ന് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ തൃശൂർ: ചേർപ്പ് പാറക്കോവിലിൽ...

സുധാകരനായി കണ്ണൂരിൽ പടയൊരുക്കം; കോൺഗ്രസിൽ കലാപം!

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ അണപൊട്ടിയത്...

ആ പാവ ഇനി വേണ്ട, കൂട്ടിന് ഒരാൾ വന്നു! പഞ്ചിന്റെ കണ്ണുനിറയ്ക്കുന്ന കഥയിൽ ഇനി സന്തോഷം മാത്രം..

ആ പാവ ഇനി വേണ്ട, കൂട്ടിന് ഒരാൾ വന്നു! പഞ്ചിന്റെ കണ്ണുനിറയ്ക്കുന്ന...

കുപ്പിവളവിൽ കലാപം; പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ സിഐ സ്റ്റെപ്‌റ്റോ ജോണിന് കുത്തേറ്റു

കുപ്പിവളവിൽ കലാപം; പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ സിഐ സ്റ്റെപ്‌റ്റോ ജോണിന് കുത്തേറ്റു മലപ്പുറം: ഔദ്യോഗിക...

ട്വൻറി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി

ട്വൻറി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല; മണ്ഡലത്തിൽ നടത്താനിരുന്ന റോഡ് ഷോ...

Related Articles

Popular Categories

spot_imgspot_img