web analytics

കോഴിക്കോട് ഹോട്ടലിൽ ഭക്ഷണം കഴിച്ചു പണം നൽകാൻ അല്പം വൈകി; യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; മർദ്ദിച്ച് അവശനാക്കി

കോഴിക്കോട് പേരാമ്പ്രയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചു പണം നൽകാൻ വൈകിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മുതുകാട് ചെങ്കോട്ടക്കെല്ലി കേളം പൊയിൽ മിജിൻസ് എന്ന നന്ദുവിനെയാണ് (40) ഒരു കൂട്ടം ആളുകൾ മർദിച്ച് അവശനാക്കിയത്.

കഴിഞ്ഞ 26നാണു സംഭവം. പന്തിരിക്കരയിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ദലിത് യുവാവിന് പരിക്കേറ്റു. ഇതുവരെ പൊലീസ് കേസെടുക്കാൻ തയാറായില്ല എന്നാരോപിച്ച് ദൃശ്യങ്ങളടക്കം പുറത്തുവിട്ട് യുവാവിന്റെ കുടുംബം രംഗത്തെത്തി.

സംഭവം ഇങ്ങനെ:

ടൗണിലെ മുബാറക് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു യുവാവ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോൾ ഫോൺ വന്നത് എടുത്ത് പുറത്തേക്ക് ഇറങ്ങി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഫോൺ വിളിച്ചു കഴിഞ്ഞു തിരിച്ചുവന്നു പണം കൊടുക്കാനൊരുങ്ങിയ യുവവൈനെ ഹോട്ടൽ ഉടമയും കൂട്ടാളികളും ചേർന്ന് അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു.

അവശനായ മിജിൻസ് പ്രതികരിക്കാൻ നിൽക്കാതെ പണവും കൊടുത്തു തൊട്ടടുത്ത പഞ്ചായത്ത് കെട്ടിടത്തിലേക്ക് കയറിപ്പോയി. എന്നാൽ പിന്നാലെ എത്തിയ ഹോട്ടൽ ഉടമയും സംഘവും ജാതിപ്പേരു വിളിച്ച് വീണ്ടും മർദിക്കുകയുമായിരുന്നുവെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഗുരുതരമായി പരുക്കേറ്റ മിജിൻസിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഡിസ്‌ചാർജ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന് മണിക്കൂർ!

ടോയ്ലറ്റിൽ കയറിയ യുവതി വീണത് ശുചിമുറി കുഴിയിൽ; വിസർജ്ജ്യത്തിൽ കുടുങ്ങിക്കിടന്നത് മൂന്ന്...

കാന്താര വിവാദം: ദൈവസങ്കൽപത്തെ അപമാനിച്ചെന്ന കേസിൽ രൺവീർ സിംഗിന് ആശ്വാസം; എഫ്.ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി

കാന്താര വിവാദം: ദൈവസങ്കൽപത്തെ അപമാനിച്ചെന്ന കേസിൽ രൺവീർ സിംഗിന് ആശ്വാസം; എഫ്.ഐആർ...

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ!

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ...

കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത് രണ്ട് പശുക്കളെ

കോട്ടയത്ത് കനത്ത ചൂടിൽ കറവപ്പശു ചത്തു; രണ്ട് മാസത്തിനിടെ കർഷകന് നഷ്ടമായത്...

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം!

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം! ലണ്ടൻ:...

Related Articles

Popular Categories

spot_imgspot_img