web analytics

ആലുവയിൽ നിന്നും കാണാതായ 13 കാരൻ മടങ്ങിയെത്തി

കൊച്ചി: ആലുവയിൽ നിന്നും കാണാതായ 13 വയസുകാരൻ തിരികെയെത്തി. തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിൻ്റെ മകൻ അൽത്താഫ് അമീനാണ് തിരികെയെത്തിയത്. ആലുവ എസ്‌എൻഡിപി സ്‌കൂൾ വിദ്യാർത്ഥിയാണ് അമീൻ.

കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം നൽകിയ പരാതിയിൽ ഊർജ്ജിത അന്വേഷണം നടക്കവെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്.

തിരികെയെത്തിയ കുട്ടിയിൽ നിന്ന് പോലീസ് വിശദമായി മൊഴിയെടുക്കും. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പോലീസിൻ്റെ ഇപ്പോഴത്തെ നിഗമനം.

ചൊവ്വാഴ്ച രാത്രി മുതലാണ് അമീനെ കാണാതായത്. വീട്ടിൽ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി വീട്ടിൽ തിരികെ എത്താത്തതോടെയാണ് വീട്ടുകാർ പരാതി നൽകിയത്. സംഭവത്തിൽ ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി ബന്ധമുണ്ടോ എന്ന പരിശോധന നടത്തിവരികയാണ് പോലീസ്.

മാത്രമല്ല കുടുംബത്തിൻ്റേയും, സ്കൂൾ അധികൃതരുടേയും മൊഴിയും പോലീസ് ശേഖരിക്കും. തിരികെയെത്തിയ കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കുട്ടിക്ക് സാമ്പത്തികമായോ, മറ്റു തരത്തിലോ ഉള്ള പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. കുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ...

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി; ഭര്‍ത്താവും വിവാഹദല്ലാളും ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി;...

ബിസിനസ് തകർന്നു, ജോലി പോയി; അതിജീവനത്തിനായി സ്റ്റിയറിംഗ് പിടിച്ച യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ കാണണോ…? വൈറലായി കുറിപ്പ്

ടാക്സി ഡ്രൈവറായി മാറിയ ഒരു യുവാവിന്റെ ജീവിതാനുഭവം ജോലിയില്ലാത്തതിനെ തുടർന്ന്...

ശക്തിമരുന്ന് തീർന്നു; വെള്ളി വില കുത്തനെ ഇടിയിന്നു

ആഗോള വിപണികളിൽ വെള്ളി കനത്ത വിലയിടിവിലേക്കാണ് നീങ്ങുന്നത്. റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ...

Related Articles

Popular Categories

spot_imgspot_img