web analytics

ഒരാൾ ആകാശത്ത് നിന്നു ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ സാധിക്കുമോ, നടപടി എടുക്കണമെങ്കിൽ രേഖാമൂലം പരാതി വേണം; രഞ്ജിത്തിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ നടി ഉന്നയിച്ച ആരോപണത്തിൽ കേസെടുക്കില്ലെന്നു വ്യക്തമാക്കി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നു രഞ്ജിത്തിനെ മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. നടി രേഖാ മൂലം പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി ആലോചിക്കുമെന്നും മന്ത്രി പ്രതികരിച്ചു.(Minister saji cherian support director ranjith)

‘ഒരു റിപ്പോർട്ടിൽ ആരോപണമോ ആക്ഷേപമോ വന്നാൽ കേസെടുക്കാൻ സാധിക്കില്ല. സുപ്രീം കോടതിയടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരാതി തന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാ​ഗത്തു നിന്നു ഒരു വിട്ടുവീഴ്ചയമുണ്ടാകില്ല. പരാതിയുമായി ആരെങ്കിലും വന്നാൽ അതിലെ വസ്തുത പരിശോധിക്കേണ്ടത് പൊലീസും ബന്ധപ്പെട്ട നിയമ വകുപ്പുകളുമാണ്.’

‘ഇന്നലെ ബഹുമാനപ്പെട്ട രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതു മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതു സംബന്ധിച്ചു രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിയും നടിയുടെ ആരോപണവുമാണ് ഇപ്പോൾ മുന്നിലുള്ളത്. അതു സംബന്ധിച്ചു അവർക്ക് പരാതിയുണ്ടെങ്കിൽ വരട്ടെ. അപ്പോൾ അതിനനുസരിച്ചുള്ള നിയമ നടപടികൾ ​സർക്കാർ സ്വീകരിക്കും.’ എന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

‘ഒരാൾ ആകാശത്തു നിന്ന് ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ സാധിക്കുമോ. സർക്കാർ ഇരകൾക്കൊപ്പമാണ്. അതിൽ വിട്ടുവീഴ്ചയില്ല. നടപടി എടുക്കണമെങ്കിൽ രേഖാമൂലം പരാതി വേണം’ എന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img