web analytics

ജർമനിയിൽ ആഘോഷ പരിപാടിക്കിടെ കത്തി ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ സോളിംഗനില്‍ നടന്ന ആഘോഷ പരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.Three people were killed and four seriously injured in the attack during the celebration.

ഇന്നലെ രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നഗര വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് ആക്രമണം നടന്നത്. ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

ജര്‍മനിയിലെ ഏറ്റവും ജനസംഖ്യയുള്ളതും നെതര്‍ലാന്‍ഡ്‌സിന്റെ അതിര്‍ത്തിയിലുള്ളതുമായ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയ സംസ്ഥാനത്താണ് സംഭവം. സംസ്ഥാന ആഭ്യന്തര മന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ജര്‍മനിയില്‍ സാധാരണയായി ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img