കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ചു 13 മരണം. പുലർച്ചെയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. ശിവമൊഗയിൽനിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. (