മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ ക്ഷണിക്കാത്ത അതിഥിയായി മരണമെത്തി; വീടിനു മുന്നിൽ കാറിടിച്ച് പിതാവിന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ വീടിനു മുന്നിൽ കാറിടിച്ച് മധ്യവയസ്‌കൻ മരിച്ചു. കണ്ണൂർ പാവന്നൂർ മൊട്ടയിലെ പുതിയവീട്ടിൽ പി.വി.വത്സൻ ആശാരി (55) ആണ് മരിച്ചത്. മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് ദാരുണ സംഭവം നടന്നത്.(Middle-aged man died after being hit by car in front of his house in Kannur)

ഇന്നലെ വൈകിട്ട് 7.30ന് ആണ് അപകടം ഉണ്ടായത്. മയ്യിലിൽനിന്ന് ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാർ വത്സനെ ഇടിക്കുകയായിരുന്നു. മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി വീട്ടിൽ ഇറക്കിയ സാധനങ്ങൾ നീക്കാൻ അയൽവീട്ടിൽനിന്ന് ഉന്തുവണ്ടിയെടുത്ത് തിരികെ വരുമ്പോഴാണ് അപകടം.

ഈ മാസം 28ന് ആണ് മകൾ ശിഖയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. സംസ്കാരം ഇന്ന്. ഭാര്യ പ്രീത. മക്കൾ: ശിഖ, ശ്വേത.

spot_imgspot_img
spot_imgspot_img

Latest news

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

Other news

അറബികടലിൽ എംജെഒ സാന്നിധ്യം, പസഫിക്ക് സമുദ്രത്തിൽ ലാനിന, ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി; ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്....

കുസാറ്റ് ദുരന്തം; മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർ പ്രതികൾ

കൊച്ചി: കുസാറ്റിൽ സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ...

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണമേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 248 വിവാഹങ്ങള്‍ നടക്കും. പുലര്‍ച്ചെ 5 മണി...

എന്താണ് സിറ്റികളിൽ നിന്നും നാട്ടിൻപുറങ്ങളിലേയ്ക്ക് ഒഴുകുന്ന എം.ഡി.എം.എ..? ഉപയോഗിച്ചാൽ എന്തു സംഭവിക്കും….

ന്യൂസ് 4 ആരംഭിക്കുന്ന പമ്പര 'ജീവിതം കാർന്നെടുക്കുന്ന MDMA' ഒന്നാം ഭാഗം മെട്രോ...
spot_img

Related Articles

Popular Categories

spot_imgspot_img