web analytics

കുരങ്ങുകൾക്ക് ‘ഹെയർ ലോസ്’; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു?

കുരങ്ങുകൾക്ക് ‘ഹെയർ ലോസ്’; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു?

ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ അപൂർവ രോഗബാധയെ തുടർന്ന് കുരങ്ങുകൾ ചത്തൊടുങ്ങുന്നതായി നാട്ടുകാർ.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ ഭാഗങ്ങളിലായി നാലു കുരങ്ങുകൾ ചത്തതായും, പത്തോളം കുരങ്ങുകളെ ഗുരുതരമായ അവശനിലയിൽ കണ്ടെത്തിയതായും റിപ്പോർട്ട് ചെയ്തു.

ഇതോടെ രോഗം മനുഷ്യരിലേക്കും പകരുമോ എന്ന ആശങ്കയിൽ പ്രദേശവാസികൾ കഴിയുകയാണ്.
സംഭവത്തെ തുടർന്ന് വിവരം കേരള വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

വനംവകുപ്പിന്റെ മെഡിക്കൽ സംഘം സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അറിയിച്ചു.

അതേസമയം, ശാസ്താംകോട്ട ക്ഷേത്രം പരിസരങ്ങളിലെ വാനരങ്ങൾക്ക് രോഗബാധയില്ലെന്നതാണ് നിലവിലെ വിവരം.

നാട്ടുകാർ പറയുന്നതനുസരിച്ച്, ചന്തയിലിറങ്ങുന്ന കുരങ്ങുകളിൽ ചിലതിന്റെ രോമം വല്ലാതെ കൊഴിഞ്ഞുപോകുന്നതായി നേരത്തേ ശ്രദ്ധയിൽപ്പെട്ടിരുന്നു.

കാലക്രമേണ ക്ഷേത്രമതിൽക്കെട്ടിൽ നിന്നു പുറത്തായവരാണ് ചന്ത കുരങ്ങുകളായി മാറിയതെന്നും പറയുന്നു.

ദിവസങ്ങൾ കഴിയുന്നതോടെ ശരീരമാകെ രോമം പൊഴിഞ്ഞ് ചുവന്ന നിറത്തിലാകുകയും പിന്നീട് ശരീരം മെലിഞ്ഞ് കടുത്ത അവശനിലയിലാകുകയും ചെയ്യുന്നതായാണ് നാട്ടുകാരുടെ കണ്ടെത്തൽ.

ആദ്യഘട്ടത്തിൽ വേനൽക്കാലത്തിന്റെ പ്രത്യാഘാതമെന്നാണ് സംശയിച്ചിരുന്നത്. എന്നാൽ സ്ഥിതി ക്രമേണ രൂക്ഷമായതോടെയാണ് രോഗസാധ്യതയിലേക്ക് ശ്രദ്ധ തിരിഞ്ഞത്.

ഇതുവരെ ഇത്തരമൊരു സംഭവം പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നും ശാസ്ത്രീയമായ അടിയന്തര നടപടികൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

തീറ്റ ലഭിക്കാതെ വരുമ്പോൾ കുരങ്ങുകൾ തണൽ ലഭിക്കുന്ന ഇടങ്ങളിലേക്ക് മാറുന്നതായും, മൃതദേഹം അഴുകി ദുർഗന്ധം വമിക്കുമ്പോഴാണ് പലപ്പോഴും മരണം നാട്ടുകാർ അറിയുന്നതെന്നും പറയുന്നു.

ഏതോ അപൂർവ രോഗമാണെന്നാണ് വെറ്ററിനറി ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
ശാസ്താംകോട്ട ടൗണിന്റെ വിവിധ കേന്ദ്രങ്ങളിലായി മൂന്ന് സംഘങ്ങളായി നൂറിലധികം കുരങ്ങുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

വീടുകളിൽ കയറി വാട്ടർ ടാങ്കുകളുടെ മൂടി തുറന്ന് കുളിക്കുന്നതും ഭക്ഷ്യവസ്തുക്കളും കാർഷിക വിളകളും കവരുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്.

ക്ഷേത്രത്തിലെ വാനരങ്ങളും ചന്ത കുരങ്ങുകളും തമ്മിൽ പലപ്പോഴും സംഘർഷമുണ്ടാകുന്നതായും പറയുന്നു.

സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ചന്ത കുരങ്ങുകൾ വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും, സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചശേഷം മാത്രമേ രോഗനിർണയവും പ്രതിരോധ നടപടികളും സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

വരും ദിവസങ്ങളിൽ വനംവകുപ്പിന്റെ മെഡിക്കൽ സംഘം വീണ്ടും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്നും ടൗൺ വാർഡംഗം എസ്. ദിലീപ്കുമാർ വ്യക്തമാക്കി.

English Summary

Several monkeys have reportedly died due to a suspected rare disease in Shasthamkotta, Kollam district. Four deaths and around ten severely ill monkeys were reported within a week. The Kerala Forest Department has initiated sample collection and medical investigation. Officials said monkeys inside the Sasthamkotta Temple premises are currently unaffected. Residents are concerned about the possibility of the disease spreading and have demanded scientific intervention.

rare-disease-killing-monkeys-in-shasthamkotta-forest-department-probe

Shasthamkotta, monkeys death, rare disease in monkeys, Kerala Forest Department, Kollam news, wildlife health, Sasthamkotta temple, public concern

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

Related Articles

Popular Categories

spot_imgspot_img