web analytics

ആദ്യം ചാടിയത് ആഴമില്ലാത്ത സ്ഥലത്തേക്ക്, എഴുന്നേറ്റ് നടന്ന് വീണ്ടും ശ്രമം; റാന്നിയിൽ നദിയിൽ ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു

റാന്നി: റാന്നിയിൽ പമ്പാ നദിയിലേക്ക് ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു. മൈലപ്ര സ്വദേശി ജെയ്‌സൻ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.(Middle-aged man committed suicide in Ranni)

റാന്നി പാലത്തിൽ നിന്ന് ചാടിയ ജെയ്സൻ ആദ്യം വീണത് ആഴം കുറവുള്ള സ്ഥലത്താണ്. എന്നാൽ ഇവിടുന്ന് എഴുന്നേറ്റ് നടന്ന ജെയ്സൻ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്ന് പോയി അവിടെ നിന്ന് ചാടുകയായിരുന്നു. നദിയിൽ കുളിച്ചുകൊണ്ടിരുന്നവരാണ് ജെയ്സൻ പാലത്തിൽ നിന്ന് താഴെ ചാടുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.

എന്നാൽ പോലീസ് എത്തുമ്പോഴേക്കും ജെയ്സൻ കയത്തിൽ മുങ്ങിയിരുന്നു. വൈകാതെ അഗ്നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും എത്തി നടത്തിയ തിരച്ചിലിലാണ്‌ ജെയ്സന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

കഴി‍ഞ്ഞ കുറച്ച് വർഷങ്ങളായി മോതിരവയലിൽ ആണ് ജെയ്സൺ താമസിച്ചിരുന്നത്. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img