കൊറിയന്‍ ടെക്നോളജി ഭീമന്‍ സാംസങിന്റെ ഏറ്റവും 110 ഇഞ്ച് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. മൈക്രോഎല്‍ഇഡി ടിവി എന്നു പേരിട്ടിരിക്കുന്ന ടിവിക്ക് വില 1,14,99,000 രൂപ. അള്‍ട്രാ പ്രീമിയം ഉപകരണങ്ങള്‍ വാങ്ങുന്നവരെ ഉദ്ദേശിച്ചു പുറത്തിറക്കിയിരിക്കുന്ന 110-ഇഞ്ച് വലിപ്പമുള്ള ടിവിക്ക് 24.8 ദശലക്ഷം മൈക്രോമീറ്റര്‍-വലിപ്പമുളള അള്‍ട്രാ സ്മോള്‍ എല്‍ഇഡികളാണ് ഉള്ളത്. ഒരോന്നിനും പ്രത്യേകം പ്രകാശവും നിറവും കാണിക്കാന്‍ സാധിക്കും മൈക്രോഎല്‍ഇഡിക്കായി സഫയര്‍(sapphire) ആണ് ഉപയോഗിച്ചിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും കടുപ്പമുളള വസ്തുക്കളില്‍ ഒന്നായി ആണ് ഇതിനെ കാണുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കണ്ടെന്റ് അപ്സ്‌കെയിലിങ് നടത്താനും ടിവിക്ക് സാധിക്കും.
ഓഡിയോയുടെ കാര്യത്തിലും ടിവി ഒട്ടു പിന്നിലല്ല. അരീനാ സൗണ്ട് ആണ് ടിവിയില്‍ ഉള്ളത്. ഓടിഎസ് പ്രോ, ഡോള്‍ബി അറ്റ്മോസ്, ക്യൂ-സിംഫണി എന്നിവ സമ്മേളിപ്പിച്ചാണ് 3ഡി ശബ്ദം നല്‍കുന്നത്. ഇത് സിനിമാറ്റിക് അനുഭവം കൂടുതല്‍ മികവുറ്റതാക്കുമെന്ന് കരുതുന്നു. തങ്ങളുടെ പുതിയ ടിവയെ സമാനാതകളില്ലാത്ത തരം ദൃശ്യ-ശ്രാവ്യ അനുഭവമാക്കാനാണ് സാംസങ് ശ്രമിച്ചിരിക്കുന്നത്. സാംസങ് വെബ്‌സൈറ്റ്, തിരഞ്ഞെടുത്ത കടകള്‍ എന്നിവ വഴിയായിരിക്കും വില്‍ക്കുക.