പ്രണോയിയും രജാവതും സെമിയില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ എച്ച്എസ് പ്രണോയിയും പ്രിയാന്‍ഷു രജാവതും സെമിയില്‍. ഇന്തോനേഷ്യന്‍ താരം അന്റണി ജിന്റിങിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് എച്ച് എസ് പ്രണോയി സെമിയിലേക്ക് മുന്നേറിയത്. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചായിരുന്നു പ്രിയാന്‍ഷു രജാവതിന്റെ മുന്നേറ്റം. നാളെ നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടും. ഇതോടെ എച്ച് എസ് പ്രണോയിയോ പ്രിയാന്‍ഷു രജാവതോ ഒരാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കളിക്കുമെന്ന് ഉറപ്പായി.

ലോക രണ്ടാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചാണ് പ്രണോയ് സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ തുടക്കം മുതലെ പ്രണോയിയുടെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാല്‍ ആദ്യ ?ഗെയിമിലെ വിജയം ആന്റണി ജിന്റിങ് സ്വന്തമാക്കി. പിന്നീട് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ പ്രണോയ് അടുത്ത രണ്ട് ?ഗെയിമും ജയിച്ച് മത്സരം സ്വന്തമാക്കി. സ്‌കോര്‍ 16-21, 21-17, 21-14. ഈ സീസണില്‍ പ്രണോയിയുടെ മൂന്നാം സെമിയാണിത്. മുമ്പ് മലേഷ്യ മാസ്റ്റേഴ്‌സിലും ഇന്‍ഡോനേഷ്യന്‍ ഓപ്പണിലും പ്രണോയി സെമിയില്‍ എത്തിയിരുന്നു. മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ കിരീടം നേടിയപ്പോള്‍ ഇന്‍ഡോനേഷ്യന്‍ ഓപ്പണില്‍ സെമിയില്‍ ഇന്ത്യന്‍ താരം പുറത്തായി.

പ്രിയാന്‍ഷു രജാവതിന് വെറും 30 മിനിറ്റ് മാത്രമാണ് കിഡംബി ശ്രീകാന്തിനെ തോല്‍പ്പിക്കാന്‍ വേണ്ടിവന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് ശ്രീകാന്ത്. സ്‌കോര്‍ 21-8, 21-13. സീസണില്‍ ആദ്യ 20 റാങ്കിലുള്ള താരത്തെ ഇത് മൂന്നാം തവണയാണ് പ്രിയാന്‍ഷു തോല്‍പ്പിക്കുന്നത്. 21കാരനായ പ്രിയാന്‍ഷു സീസണില്‍ ഓര്‍ലിയന്‍സ് മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കിയിരുന്നു. ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ ഓര്‍ലിന്‍സ് മാസ്റ്റേഴ്‌സ് കിരീടമായിരുന്നു അത്. സെമിയില്‍ ഇരു താരങ്ങളും ഏറ്റുമുട്ടുമ്പോള്‍ വിജയിക്കുന്ന താരം കലാശപ്പോരില്‍ കപ്പുയര്‍ത്തുന്നതാണ് ഇന്ത്യന്‍ കായിക പ്രേമികളുടെ ആഗ്രഹം.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ...

യുകെയിൽ വീടുകളുടെ വില കുതിച്ചുയരുന്നു ! വില ജനുവരിയിൽ എത്തിയത് റെക്കോർഡ് വർദ്ധനവിൽ; സ്വന്തം ഭവനം എന്നത് സ്വപ്നം മാത്രമാകുമോ ?

` യുകെയിലെ വീടുകളുടെ വില ജനുവരിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നതായി മോർട്ട്ഗേജ് ബാങ്കായ...

അൽമായ മുന്നേറ്റമെന്ന് പറഞ്ഞ് അഴിഞ്ഞാടിയാൽ എട്ടിന്റെ പണി; അടിപിടി ഒഴിവാക്കാൻ പ്രകടനം വിലക്കി പോലീസ്

കോട്ടയം: വരിക്കാംകുന്ന് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൻ്റെ...

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന...

Related Articles

Popular Categories

spot_imgspot_img