web analytics

മേഘ കമ്പനി സിപിഎമ്മിന് നൽകിയത് 25 ലക്ഷം; മനോരമ നൽകിയത് വ്യാജവാർത്തയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാട്രക്ചർ കമ്പനിയിൽ നിന്ന് സിപിഐഎം 2021- 22 കാലഘട്ടത്തിൽ 25 ലക്ഷം രൂപ “ഇലക്ട്രൽ ബോണ്ട്” വാങ്ങിയെന്ന് മനോരമ ദിനപത്രവും മനോരമ ഓൺലൈനും പ്രചരിപ്പിച്ച വ്യാജ വാർത്തക്കെതിരെ സി.പി.എം – സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിയമനടപടി ആരംഭിച്ചു.

ഒരു നയാ പൈസ പോലും ഇലക്ട്രിക് ബോണ്ട് ഞങ്ങൾ സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് പരമോന്ന നീതിപീഠമായ സുപ്രീം കോടതിയിൽ ഹർജി നൽകി ഇലക്ടറൽ ബോണ്ടിന് എതിരെ നിയമ പോരാട്ടം നടത്തി ഇലക്ട്രൽ ബോണ്ടു ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദുചെയ്യിച്ച പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് )

വ്യാജവാർത്ത നിരുപാധികം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും അത് പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധികരിക്കണമെന്നും അല്ലാത്തപക്ഷം മനോരമക്കെതിരെ ക്രിമിനൽ അപകീർത്തികേസും സിവിൽ കേസും ഫയൽ ചെയ്യുമെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്നും ഹൈക്കോടതി അഭിഭാഷകൻ അഡ്വ.കെ.എസ് അരുൺകുമാർ മുഖേന എം.വി ഗോവിന്ദൻ മാസ്റ്റർ അയച്ച അഭിഭാഷകനോട്ടീസിൽ വ്യക്തമാക്കി.

മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത

തിരുവനന്തപുരം ∙ ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി സിപിഎമ്മിന് ഇലക്ടറൽ ബോണ്ട് ആയി നൽകിയത് 25 ലക്ഷം രൂപ. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി 2021– 22 ലാണു തുക കൈമാറിയത്. കാസർകോട് ജില്ലയിലെ നീലേശ്വരം മുതൽ കണ്ണൂരിലെ തളിപ്പറമ്പ് വരെയുള്ള 40.11 കിലോമീറ്റർ പാതയുടെ കരാറാണു കമ്പനിക്കുള്ളത്. ബിജെപിക്കും കോൺഗ്രസിനും ഇലക്ടറൽ ബോണ്ട് ആയി കമ്പനി കോടികൾ നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

Related Articles

Popular Categories

spot_imgspot_img