web analytics

ഗുരുതര ആരോഗ്യ പ്രശ്ങ്ങളുണ്ടാക്കാൻ സാധ്യത; ഇന്ത്യൻ ആന്റി ബിയോട്ടിക്ക് നിരോധിച്ച് നേപ്പാൾ

ഗുരുതര ആരോഗ്യ പ്രശ്ങ്ങളുണ്ടാക്കുമെന്ന് കാണിച്ച് ഇന്ത്യൻ മരുന്നിന്റെ വിൽപനയും വിതരണവും നിരോധിച്ച്നേപ്പാൾ സർക്കാർ ഡ്രഗ് കണ്ട്രോൾ ബോർഡ്. മരുന്ന് നേപ്പാളിലെ ദേശീയ ഡ്രഗ് റെഗുലേറ്ററി ബോഡി ലബോറട്ടറികളിൽ പരീക്ഷണത്തിന് വിധേയമാക്കിയപ്പോൾ ഗുരുതര പ്രശ്‍നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന്
നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. (Nepal bans Indian antibiotics)

ലാബ് റിസൾട്ട് പ്രകാരം ആന്റിബയോട്ടിക്ക് രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും നേപ്പാളിലെ ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം അറിയിച്ചു. ഇഞ്ചക്ഷൻ്റെ വിൽപന താൽക്കാലികമായി നിർത്തിവച്ചത് രോഗികളുടെ ചികിത്സയെ ബാധിക്കില്ലെന്ന് വക്താവ് വ്യക്തമാക്കി.

മസ്തിഷ്കം, ശ്വാസകോശം, ചെവി, ചർമ്മം, മൂത്രനാളം, രക്തം, എല്ലുകൾ, സന്ധികൾ, മൃദു കോശങ്ങൾ എന്നിവയെ ബാധിക്കുന്ന ബാക്ടീരിയ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ആൻറിബയോട്ടിക്കാണ് ബയോടാക്സ് 1 ഗ്രാം ഇഞ്ചക്ഷൻ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത മരുന്നിൻ്റെ വിൽപ്പനയും ഇറക്കുമതിയും വിതരണവും ഉടനടി താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർമ്മാണ കമ്പനിയോടും ഇറക്കുമതിക്കാരോടും വിതരണക്കാരോടും നിർദ്ദേശിച്ചതായി വകുപ്പ് വക്താവ് പ്രമോദ് കെസി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img