മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി ; പരിഹസിക്കുന്ന ഫ്ലക്സ് ബോർഡുമായി ഡിവൈഎഫ്ഐ
തൃശൂർ: മറ്റത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസിനെയും ബിജെപിയെയും പരിഹസിക്കുന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.
“മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി” എന്ന അടിക്കുറിപ്പോടെ താമരയും കൈപ്പത്തിയും ചേർന്ന ചിത്രം ഉൾക്കൊള്ളുന്ന പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്.
ഡിവൈഎഫ്ഐ മറ്റത്തൂർ മേഖലാ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.
ബിജെപിയെ അധികാരത്തിലെത്തിക്കാൻ കോൺഗ്രസ് നടത്തിയ കൂറുമാറ്റത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചതെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവെക്കുകയും, തുടർന്ന് ബിജെപിയുടെ പിന്തുണയോടെ കോൺഗ്രസ് വിമതയായ ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച് വിജയിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്ന കെ.ഒ. ഔസേഫിനെ സിപിഎം സ്വാധീനിച്ചതാണ് ഇപ്പോഴത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമെന്നാണ് നീക്കങ്ങൾക്ക് നേതൃത്വം നൽകിയ അതുൽ കൃഷ്ണയുടെ ആരോപണം.
25 വർഷം സിപിഎം ഭരിച്ച പഞ്ചായത്തിൽ കോൺഗ്രസിലെ ഔസേഫിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്നത് സിപിഎമ്മിന്റെ തന്ത്രമാണെന്നും, ഔസേഫിനെ സിപിഎം “പർച്ചേസ്” ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.
24 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപി–കോൺഗ്രസ് സഖ്യസ്ഥാനാർത്ഥിക്ക് 12 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് പിന്തുണച്ച കെ.ഒ. ഔസേഫിന് 11 വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പിന്തുണയോടെ കോൺഗ്രസ് അംഗം പി.യു. നൂർജഹാൻ 13 വോട്ടുകൾ നേടി വിജയിച്ചു. പഞ്ചായത്തിലെ കക്ഷിനില: എൽഡിഎഫ് – 10, യുഡിഎഫ് – 8, ബിജെപി – 4, സ്വതന്ത്രർ – 2.
English Summary
A political controversy erupted in Mattathur panchayat in Thrissur after DYFI erected a poster mocking Congress and BJP, calling it “Congress Janata Party.” The protest targets alleged defections by Congress members who joined hands with BJP to capture the panchayat presidency. The move has intensified political tensions, with allegations and counter-allegations among Congress, CPM, BJP, and former members over vote manipulation and power-sharing.
mattathur-panchayat-dyfi-poster-congress-bjp-controversy
Mattathur Panchayat, Thrissur News, DYFI, Congress, BJP, CPM, Panchayat Election, Political Defection, Kerala Politics









