റിപ്പോർട്ടർ ചാനലിനെതിരെ നിയമ നടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ

കൊച്ചി: കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുകയെന്ന ഉദ്ദേശത്തോടുകൂടി
പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനിൽനിന്ന് പണം കൈപ്പറ്റിയെന്ന രീതിയിൽ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമായ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നിയമനടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ.

സമൂഹത്തിൽ മാന്യമായ പൊതുപ്രവർത്തനം നടത്തുന്ന ജനപ്രതിനിധി കൂടിയായ തനിക്ക് അപരിഹാര്യമായ മാനനഷ്ടം ഉണ്ടാക്കുന്ന വാർത്തയാണ് റിപ്പോർട്ട് ചാനൽ സംപ്രേക്ഷണം ചെയ്തത്.

താൻ പണം വാങ്ങിയെന്നൊരു മൊഴി അനന്തു നൽകിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരംലഭിച്ചിട്ടുണ്ടെന്നും വാർത്ത തെറ്റാണെന്നും
ചാനൽ അധികൃതരോട് ചൂണ്ടിക്കാട്ടിയിട്ടും അത് പിൻവലിക്കാൻ തയ്യാറായില്ല.

സത്യവിരുദ്ധമായ വാർത്ത നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചാനൽ ശ്രമിച്ചത്. റിപ്പോർട്ടർ ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തയുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകൾ പൊതുജനമധ്യത്തിൽ തന്നെ അപകീർത്തിപ്പെടുന്ന വിധം ഇപ്പോഴും രാഷ്ട്രീയ എതിരാളികൾ വ്യാപകമായി സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

അതിനാൽ നിരുപാധികം വാർത്ത പിൻവലിച്ച് പൊതുജനമധ്യത്തിൽ മാപ്പുപ്പറയാൻ ചാനൽ തയ്യാറാക്കണം എന്നാണ് വക്കീൽ നോട്ടീസിലൂടെ മാത്യു ആവശ്യപ്പെടുന്നത്.

അതിന് ചാനൽ തയ്യാറാകാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമ നടപടികൾ തുടർന്ന് സ്വീകരിക്കുമെന്നും നോട്ടീസിൽ മാത്യു ചൂണ്ടിക്കാട്ടി.അഡ്വ. മുഹമ്മദ് സിയാദ് വഴിയാണ് റിപ്പോർട്ടർ ചാനലിന് മാത്യു കുഴൽനാടൻ നോട്ടീസ് അയച്ചത്.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

ജോലിക്ക് കയറിയ ആദ്യ ദിനത്തിൽ അപകടം; മണ്ണുമാന്തിയന്ത്രം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പന്തളം: മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവ് മരിച്ചു. പന്തളം കുളനട കടലിക്കുന്ന്...

ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പൊലീസ്

കൊച്ചി: രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി നടൻ ഷൈന്‍ ടോം ചാക്കോ...

കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവം; സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ...

വിവാഹസംഘങ്ങൾ തമ്മിൽ സംഘർഷം; ഏഴുമാസം പ്രായമുളള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

കോഴിക്കോട്: വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം. ഏഴുമാസം പ്രായമുളള കുഞ്ഞുള്‍പ്പെടെ കാറിൽ...

യുവ കർഷകൻ വയലിൽ മരിച്ച നിലയിൽ

കോഴിക്കോട്: യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിലാണ്...

പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഒലോ കണ്ടത് അഞ്ച് പേർ മാത്രം

പുതിയ നിറം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ശാസ്ത്രജ്ഞര്‍. മനുഷ്യര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ...

Related Articles

Popular Categories

spot_imgspot_img