web analytics

‘വീണയ്ക്കു‍വേണ്ടി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് കേന്ദ്ര അന്വേഷണത്തില്‍ എന്താണ് പറയാനുള്ളത്’ ? മാത്യു കുഴൽനാടൻ

വീണയ്ക്കു‍വേണ്ടി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തില്‍ എന്താണ് പറയാനുള്ളതെന്ന് ആരറിയാൻ താത്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. വീണയുടെ എക്‌സാലോജിക് കമ്പനിയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും വഴിവിട്ട പണം സ്വീകരിക്കുന്നതിനും ആ പണം വെളുപ്പിച്ചെടുക്കുന്നതിനും വേണ്ടിയുള്ള കടലാസ് കമ്പനിയുടെ പ്രവര്‍ത്തനം പോലെയാണ് കാണാന്‍ കഴിയുന്നതെന്നും, ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും സുതാര്യമല്ലെന്നും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പറഞ്ഞപ്പോള്‍ വീണാ വിജയനെ പ്രതിരോധിച്ചത് സിപിഎം സെക്രട്ടേറിയറ്റ് ആണ്. ഇതില്‍ തെറ്റായിട്ട് ഒന്നുമില്ലെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ വിശദീകരണം. കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തില്‍ സിപിഎം നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്ന് മാത്യ കുഴല്‍നാടന്‍ പറഞ്ഞു. കെഎസ്‌ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്നും ഇതില്‍ വ്യവസായ മന്ത്രി പി രാജിവിന് ഉത്തരമുണ്ടോയെന്നും ക്രമക്കേടുകള്‍ക്ക് വ്യവസായ വകുപ്പ് കൂട്ടുനിന്നതായി അനുമാനിക്കണമെന്നും മാത്യു കുഴല്‍നാടന്‍ കോഴിക്കോട് പറഞ്ഞു.

Also read: വധശിക്ഷയ്ക്ക് പുതിയൊരു മാർഗം കൂടി; ചരിത്രത്തിലാദ്യമായി നടപ്പാക്കുക കൊലക്കേസ് പ്രതിക്ക്; അതിക്രൂരമെന്നു വിദഗ്ദ്ധർ !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img